റവകൊണ്ട് രുചിയോടെ വട്ടയപ്പം തയാറാക്കാം
വട്ടയപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പലഹാരമാണ്. ആവിയിൽ വേവിച്ചെടുത്താൽ എപ്പോൾ വേണമെങ്കിലും കഴിക്കുകയും ചെയ്യാം.
ചേരുവകൾ
- റവ - 1 കപ്പ്
- തേങ്ങാ- 1/2 കപ്പ്
- യീസ്റ്റ് - 1/4 ടീസ്പൂൺ
- പഞ്ചസാര - 1/3 കപ്പ്
- തേങ്ങാവെള്ളം - 1 കപ്പ്
- അവൽ- 1 ടേബിൾസ്പൂൺ
- ഏലയ്ക്കാപൊടിച്ചത് - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
റവ വറുത്തെടുക്കുക. മിക്സിയുടെ ജാറിൽ തേങ്ങാ, യീസ്റ്റ്, പഞ്ചസാര, എലയ്ക്കാപ്പൊടി, തേങ്ങാ വെള്ളം എന്നിവ ഒഴിച്ച് നന്നായി അരയ്ക്കുക. ഇതിൽ അവലും റവയും ചേർത്ത് അരയ്ക്കാം. വട്ടയപ്പം തയാറാക്കാനുള്ള പാത്രത്തിൽ എണ്ണ പുരട്ടി, അതിലേക്ക് ഈ മാവ് ഒഴിച്ച് പൊങ്ങാൻ വയ്ക്കുക. പൊങ്ങികഴിഞ്ഞു ഉണക്ക മുന്തിരിങ്ങ കൊണ്ട് അലങ്കരിച്ച് 10 -15 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം. തണുത്ത ശേഷം പാത്രത്തിൽ നിന്നും മുറിച്ച് എടുക്കാം.
English Summary: Rava Vattayappam