ചപ്പാത്തി, അപ്പം, ദോശ തുടങ്ങിയ വിഭവങ്ങളുടെ കൂടെ കഴിക്കാവുന്ന ഒരു രുചികരമായ ഹോട്ടൽ സ്റ്റൈൽ കുറുമ 15 മിനിറ്റിനുള്ളിൽ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം... 

ചേരുവകൾ :

1. പച്ചക്കറികൾ അരിഞ്ഞത് - 1 കപ്പ്
(ഗ്രീൻപീസ്, കാപ്സിക്കം, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ )
2. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ
3.സവാള അരിഞ്ഞത് - 1എണ്ണം
4.പച്ചമുളക് - 2 എണ്ണം
5.തക്കാളി അരിഞ്ഞത് - 1 എണ്ണം
6.നാളികേരം ചിരകിയത് - 1 പകുതി നാളികേരം
7. ഏലയ്ക്ക - 3 എണ്ണം
8. ഗ്രാമ്പു - 3 എണ്ണം
9. ബദാം - 4 എണ്ണം
10. അണ്ടിപ്പരിപ്പ് - 4 എണ്ണം
11. മുളകുപൊടി - 1 ടീസ്പൂൺ
12. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
13.മല്ലിപൊടി - 1 ടീസ്പൂൺ
14. കറിവേപ്പില - 1 തണ്ട്
15. വെളിച്ചെണ്ണ - 1 ടീസ്പൂൺ
16.ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

1. ഒരു പാനിൽ നുറുക്കി വച്ചിരിക്കുന്ന വെജിറ്റബിൾസ്  എല്ലാം ആവശ്യത്തിന് ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളവും ഒഴിച്ച് വേവിച്ചു മാറ്റി വക്കുക. വെജിറ്റബിൾ ഉടഞ്ഞു പോകാതെ നോക്കണം. 

2. നാളികേരം ചിരകിയത്, ബദാം, അണ്ടിപ്പരിപ്പ്, ഏലയ്ക്ക, ഗ്രാമ്പു, മുളകുപൊടി, മല്ലിപ്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ കുറച്ചു വെള്ളം ചേർത്ത് നന്നായിട്ട്  അരച്ചെടുക്കുക. 

3. ഒരു പാൻ ചൂടാക്കി അതിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ഇഞ്ചിവെളുത്തുള്ളി ചതച്ചത് വഴറ്റുക. അതിലേക്കു അരിഞ്ഞു വച്ച സവാള ഇട്ടു വഴറ്റുക. പച്ചമുളക് കൂട്ടി ഇട്ടു വഴറ്റുക. ബ്രൗൺ കളർ ആകുമ്പോൾ അരിഞ്ഞു വച്ച തക്കാളി ഇട്ടു കൊടുക്കണം. 

4. അതിനുശേഷം വേവിച്ച വെജിറ്റബ്ൾസ് ഇട്ടുകൊടുകാം, 5 മിനിറ്റ് വേവിക്കുക.

5. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന മസാല ഇട്ടു കൊടുത്തു തിളപ്പിക്കുക. 

6. തീ അണച്ച ശേഷം കറിവേപ്പില ഇട്ടു കൊടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ തൂകി ചൂടോടെ ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കഴിക്കാം.

English Summary: Vegetable Korma
 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT