ഈർക്കിലിയിൽ കോർത്തെടുത്ത ഇറച്ചികഷണങ്ങൾ അടുപ്പിലെ തീയിൽ ഉണക്കി ചതച്ചെടുക്കുന്ന നാടൻ രുചിയ്ക്കൊപ്പം നിൽക്കുന്ന ചതച്ച് ഉലർത്തിയ ബീഫ്.

ചേരുവകൾ

  • ബിഫ്  - 1/2 കിലോഗ്രാം
  • മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി - 1/2 ടീസ്പൂൺ വീതം
  • വെളുത്തുള്ളി - 3 അല്ലി
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • സവാള - 2 കപ്പ്
  • വെളുത്തുള്ളി - 6 അല്ലി
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • ഉണക്കമുളക് ചതച്ചത്- 2 ടീസ്പൂൺ
  • ഗരംമസാല - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇറച്ചിയിൽ ഇഞ്ചി,വെളുത്തുള്ളി,മുളകുപൊടി,മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി ഇവ അരച്ചത് ചേർത്ത് തിരുമ്മിപിടിപ്പിച്ച് 20 മിനിറ്റ് വയ്ക്കുക. ശേഷം നല്ല മയത്തിൽ വേവിച്ചെടുക്കുക. പാനിൽ എണ്ണയൊഴിച്ചു വേവിച്ച ഇറച്ചി ബ്രൗൺ നിറത്തിൽ വറുത്തെടുത്ത് കല്ലിൽ വച്ച് ഇടിച്ചെടുക്കുക. അതേ പാനിൽ കടുക്, സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില,പച്ചമുളക് എന്നിവ വഴറ്റി ഇടിച്ചുവച്ച ഇറച്ചിയും ചതച്ച മുളകും ചേർത്ത് വഴറ്റി ഗരംമസാലയും ചേർത്തെടുക്കുക.

English Summary: Spicy Beef Dry Fry