ഇഡ്ഡലി കൊണ്ട് മഞ്ചൂരിയൻ ഉണ്ടാക്കിയാലോ? ആരും കൊതിക്കും ഈ പുതുരുചി.

ചേരുവകൾ

  • ഇഡ്ഡലി 6 എണ്ണം - ചെറിയ കഷണങ്ങളാക്കി മുറിച്ചത്
  • പച്ചമുളക് – 1 
  • സവാള – 1
  • കാപ്‌സിക്കം – ഒരെണ്ണത്തിന്റ പകുതി
  •  ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്  – 2 ടീസ്പൂൺ
  • സ്പ്രിങ് ഒനിയൻ –  2  ടീസ്പൂൺ 
  • കശ്മീരി മുളകുപൊടി  – 1 ടീസ്പൂൺ
  • മൈദ – 1/ 4  കപ്പ് 
  • ‌കോൺഫ്ലോർ – 1/ 4  കപ്പ് 
  • ടൊമാറ്റോ സോസ്‌  – 2 ടീസ്പൂൺ
  • ചില്ലി സോസ്‌ – 1  ടീസ്പൂൺ 
  • സോയ സോസ്‌ – 1 1/2  ടീസ്പൂൺ 
  • വിനാഗിരി – 1  സ്പൂൺ 
  • ഉപ്പ്  – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

1. മൈദയും കോൺഫ്ലോറും  ഒരു ടീസ്പൂൺ  മുളകുപൊടിയും ഉപ്പും അര  ടീസ്പൂൺ സോയസോസും  ആവശ്യത്തിനു  വെള്ളവും  ഒഴിച്ച് കുറച്ചു കട്ടിയായി മാവ് തയാറാക്കുക.

2. ഈ മാവിൽ മുക്കി  ഇഡ്ഡലി  കഷ്ണങ്ങൾ വറുത്തെടുക്കാം.

3. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള  ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

4. ഇതിലേക്ക്  പച്ചമുളകും ഇഞ്ചി–വെളുത്തുള്ളി  ചതച്ചതും ചേർത്തു പച്ചമണം  മാറുന്നത്  വരെ വഴറ്റുക.

5. കാപ്‌സിക്കം  മുറിച്ചതും ചേർത്ത് ഒരു മിനിറ്റു കൂടി വഴറ്റുക.

6. രണ്ടു  ടേബിൾ സ്പൂൺ  ടൊമാറ്റോ സോസും ഒരു സ്പൂൺ  ചില്ലി സോസും ഒരു സ്പൂൺ വിനാഗിരിയും ഉപ്പും ചേർത്ത് രണ്ടു  മിനിറ്റ് ഇളക്കുക.

7. ഇതിലേക്ക്  വറുത്ത  ഇഡ്ഡലി ചേർത്ത്  നന്നായി ഇളക്കുക. സ്പ്രിങ്  ഒനിയൻ  ഇട്ട് അലങ്കരിക്കാം

English Summary: Idli Machurian

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT