പാലും കാപ്പിപ്പൊടിയും വീട്ടിലുണ്ടോ? അഞ്ച് മിനിറ്റു കൊണ്ട് പുഡ്ഡിങ് റെഡി
വായിലിട്ടാൽ അലിഞ്ഞുപോകുന്ന രുചിയിൽ മിൽക്ക് കോഫി പുഡ്ഡിങ് തയാറാക്കാം.
ചേരുവകൾ
- പാൽ - 1 കപ്പ്
- കോഫി പൗഡർ -1 ടീസ്പൂൺ
- വാനിലപൗഡർ - 2 ടീസ്പൂൺ
- പഞ്ചസാര - ആവശ്യത്തിന്
- കോൺഫ്ലോർ - 2 ടേബിൾസ്പൂൺ ( 3 ടേബിൾ സ്പൂൺ പാലിൽ കലക്കി വയ്ക്കുക)
തയാറാക്കുന്ന വിധം
- പാനിൽ ഒരു കപ്പ് പാൽ ചൂടാക്കി എടുക്കുക. പാലിൽ യോജിപ്പിച്ചെടുത്ത കോൺഫ്ലോർ ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് പഞ്ചസാരയും ഇട്ട് തുടർച്ചയായി ഇളക്കി കൊടുക്കുക.
- ഇതിലേക്ക് 2 ടേബിൾ സ്പൂൺ വാനില പൗഡറും ഒരു ടീസ്പൂൺ കോഫി പൗഡറും ചേർത്ത് രണ്ട് മൂന്ന് മിനിറ്റ് യോജിപ്പിക്കുക. ഇത് പാനിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ ഒരു ബൗളിലേക്ക് ഒഴിക്കാം. ചൂടാറിയതിനു ശേഷം അഞ്ച് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.
English Summary: Milk Pudding