അപ്പം, ചോറ്... എന്തിന്റെ കൂടെയും അടിപൊളി രുചിയാണ് ഉരുളക്കിഴങ്ങു കൊണ്ടുള്ള ഈ മപ്പാസ്. തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • എണ്ണ - 2 സ്പൂൺ 
  • പട്ട - 1 
  • ഗ്രാമ്പു - 1
  • ഏലയ്ക്ക - 1
  • സ്റ്റാർ പട്ട -1
  • ബിരിയാണി ഇല - 1
  • സവാള - 1
  • പച്ചമുളക് - 1
  • ഇഞ്ചി – വെളുത്തുള്ളി  പേസ്റ്റ് - 1 സ്പൂൺ
  • മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
  • തക്കാളി - 1
  • മുളകുപൊടി - 1/2 സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 
  • മല്ലിപ്പൊടി - 2 സ്പൂൺ 
  • ഗരം മസാല -1/4 സ്പൂൺ 
  • ഉപ്പ് - 1 സ്പൂൺ 
  • ഉരുളകിഴങ്ങ് - 2
  • തേങ്ങാപ്പാൽ ഒന്നാം പാൽ -1 കപ്പ്‌ 
  • രണ്ടാം പാൽ - 1 1/2 കപ്പ്‌ 

തയാറാക്കുന്ന  വിധം 

ഒരു ഫ്രൈയിങ് പാനിൽ 2 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ പട്ട, ഗ്രാമ്പു, ഏലയ്ക്ക, സ്റ്റാർ പട്ട, ബിരിയാണി  ഇല, സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക പച്ചമണം മാറുമ്പോൾ മല്ലിയില, തക്കാളി, കറിവേപ്പില എന്നിവ ചേർക്കുക. ഒപ്പം മസാലപ്പൊടികൾ ചേർത്ത് വഴറ്റുക. ഉരുളക്കിഴങ്ങ്  കഷണങ്ങൾ  ആയി മുറിച്ചതും  തേങ്ങയുടെ രണ്ടാം പാലും ചേർത്ത് 4 മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം  ഒന്നാം പാൽ ചേർത്ത് ചൂടാക്കി വാങ്ങാം.

English Summary: Potato Curry