പഴയ ഓംലറ്റ് മറന്നേക്കൂ; അസാധ്യ രുചിയിൽ സ്പെഷൽ ഓംലറ്റ് വീട്ടിലുണ്ടാക്കിയാലോ?
കിടിലൻ രുചിയിൽ സ്പഷെൽ ഓംലറ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം
ചേരുവകൾ
- ബ്രഡ് – 2 എണ്ണം
- ചീസ് – 1 സ്‌ലൈസ്
- സവാള – 1/2 ചെറുതായി നുറുക്കിയത്
- പച്ചമുളക് – 2 എണ്ണം
- മുട്ട – 2
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- മുളകുപൊടി – 1/3 ടീസ്പൂൺ
- മല്ലിയില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- ബട്ടർ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ട, സവാള, പച്ചമുളക്, മല്ലിയില, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു പാൻ വെച്ച് ചൂടായാൽ അതിൽ ബട്ടർ ചേർത്ത് മുട്ട മിക്സ് ഒഴിക്കുക. ബ്രഡ് അതിൽ മുക്കി തിരിച്ച് ഇട്ട് കൊടുക്കുക. ചീസ് വെച്ച് എല്ലാം ഭാഗവും മടക്കി എടുക്കുക. ചൂടോടെ മുറിച്ച് വിളമ്പാം.
English Summary: Bread Cheese Omlette