ഹൃദയ ആരോഗ്യവും പ്രതിരോധ ശക്തിയും കൂട്ടുമത്രേ ഈ പാനീയം
ഈ ആരോഗ്യ പാനിയം ഒരു ടേബിൾ സ്പൂൺ വീതം എല്ലാ ദിവസവും കഴിച്ചാൽ ഹൃദയ ആരോഗ്യം, പ്രതിരോധ ശക്തി എന്നിവ കൂടുമെന്നു വിശ്വസിക്കപ്പെടുന്നു.
ചേരുവകൾ
- തൊലി കളഞ്ഞു കഴുകിയെടുത്ത ഇഞ്ചി - 1/4 കപ്പ്
- വെളുത്തുള്ളി - 1/4 കപ്പ്
- നാരങ്ങ - 4 എണ്ണം
- ആപ്പിൾ സിഡെർ വിനഗർ -1കപ്പ്
- ശുദ്ധമായ തേൻ - 1/2 കപ്പ്
- വെള്ളം - 2 കപ്പ്
തയാറാക്കുന്ന വിധം
- ചെറിയ കഷണങ്ങളാക്കിയ ഇഞ്ചി ഒരു കപ്പ് വെള്ളത്തിൽ മിക്സിയിൽ അരച്ച് എടുക്കുക.
- വെളുത്തുള്ളിയും മിക്സിയിൽ ഒരു കപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കുക.
- ഇത് രണ്ടും ഒരു ഫ്രൈയിങ് പാനിലേക്ക് മാറ്റി ഇതിലേക്ക് ആപ്പിൾ സിഡെർ വിനഗർ ചേർത്ത് ഇളക്കിയ ശേഷം തീ കുറച്ച്് തിളപ്പിച്ചു പകുതിയാക്കി എടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ച് ബൗളിൽ ഒഴിക്കുക. ഇതിലേക്ക് ചൂടായി ഇരിക്കുമ്പോൾ തന്നെ തേൻ ചേർത്ത് യോജിപ്പിക്കുക. നന്നായി ചൂടാറിയ ശേഷം ഒരു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കാം.
കുടിക്കേണ്ട രീതി :
മുതിർന്നവർ : എന്നും വെറും വയറ്റിൽ ഒരു ടേബിൾസ്പൂൺ വീതം ഒരു നേരം എല്ലാ ദിവസവും കുടിക്കാം.
കുട്ടികൾ (3 വയസു മുതൽ ): 1 ടീസ്പൂൺ വീതം ഒരു നേരം ഭക്ഷണത്തിനു ശേഷം എല്ലാ ദിവസവും കുടിക്കാം.
English Summary: Healthy Juice Recipe