പുറത്ത് ചുട്ടുപൊള്ളുന്ന ചൂടാണ്. ഉള്ളം തണുപ്പിക്കാൻ ഹെൽത്തിയായിട്ടുള്ള ഒരു ഫ്രൂട്ട് ഷേക്ക് തയാറാക്കിയാലോ?

ചേരുവകൾ :

  • കാരറ്റ് – 2  
  • ആപ്പിൾ – 1 
  • പാൽ – 3.5 കപ്പ്
  • ബദാം – 5
  • അണ്ടിപരിപ്പ് – 5 
  • പഞ്ചസാര – 1/3 കപ്പ്    
  • ഫ്രോസൺ പാൽ –10 ക്യൂബ്സ്  
  • വാനില ഐസ്ക്രീം – 1/4 കപ്പ്        

തയാറാക്കുന്ന വിധം

കാരറ്റ്, ആപ്പിൾ, അര കപ്പ് പാൽ, പഞ്ചസാര എന്നിവ നല്ലതു പോലെ അരയ്ക്കണം. ശേഷം ബദാം, അണ്ടിപ്പരിപ്പ്, തണുപ്പിച്ച പാൽ, ഐസ്ക്രീം, ബാക്കിയുള്ള പാൽ എന്നിവ ചേർത്ത് നല്ലതു പോലെ അടിച്ച് കുടിക്കാം.

English Summary: Carrot Apple Shake