റാഗിയും ശർക്കരയും കൊണ്ടൊരു വണ്ടർ ഡ്രിങ്ക്! വിളർച്ച മാറാൻ ഉത്തമം
അയൺ കുറയുന്നത് തടയാൻ ഈ പാനിയം കുടിക്കാം. വളരെ ഹെൽത്തിയാണ് പെട്ടെന്ന് തയാറാക്കാം.
ആവശ്യമുള്ള ചേരുവകൾ
- വെള്ളം - രണ്ടര കപ്പ്
- റാഗിപ്പൊടി – രണ്ട് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- പച്ചവെള്ളത്തിൽ റാഗിപ്പൊടി നന്നായി കലക്കുക. അടുപ്പിൽ വച്ച് ഒരു കപ്പ് ആകുന്നതുവരെ തുടർച്ചയായി ഇളക്കി കുറുക്കി എടുക്കുക.
- ശർക്കരയോ പഞ്ചസാരയോ ഉപ്പോ ആവശ്യാനുസരണം ചേർത്ത് ചൂടോടെ കുടിക്കാം.
English Summary: Ragi Drink