റോസാ പൂവ് പൊടിച്ച് പാലിൽ ചേർത്ത് കുടിച്ചാൽ നിരവധി ഗുണങ്ങൾ
ഡ്രൈ റോസ് പെറ്റൽസ് വീട്ടിൽ തയാറാക്കാം, വെയിലത്തു വച്ച് ഉണക്കാതെ തന്നെ ഇത് തയാറാക്കാം.
ചേരുവ - റോസാ പൂക്കൾ മാത്രം
തയാറാക്കുന്ന വിധം
റോസാ പൂക്കൾ ഇതളുകൾ അടർത്തി എടുത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഇടുക. ഒരു പാനിൽ തട്ട് വച്ച് അടച്ചു വെച്ച് 5 മിനിറ്റ് ചൂടാക്കുക. ശേഷം ഈ പാനിൽ റോസാ പൂക്കൾ വെച്ച പ്ലേറ്റ് ഇറക്കി 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കിയാൽ ക്രിസ്പ്പി റോസ് പെറ്റൽസ് റെഡി. ഇത് പായസം, ബിരിയാണി തുടങ്ങിയവയിൽ ചേർത്താൽ മണവും രുചിയും കിട്ടും. കൂടാതെ ഇതിൽ അടങ്ങിയ ആന്റി ഓക്സിഡൻസ് ശരീരത്തിന് പ്രതിരോധ ശക്തി വളർത്തും. ദിവസവും ഒരു ഗ്ലാസ് പാലിൽ ഇത് ചേർത്ത് കുടിക്കാവുന്നതാണ്.
English Summary: Rose Recipe