ദാഹശമനി മാത്രമല്ല രോഗശമനിയുമാണ് ഈ സംഭാരം; ഉണ്ടാക്കുന്നത് ഇങ്ങനെ
കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു.
ചേരുവകൾ
- തൈര് - ഒരു ചെറിയ കപ്പ് (100 മില്ലിലിറ്റർ)
- കാന്താരി - 25 എണ്ണം
- ചുമന്നുള്ളി - 5 എണ്ണം
- ഇഞ്ചി - ഇടത്തരം
- കറിവേപ്പില - 5 തണ്ട്
- വെള്ളം - 200 മില്ലിലിറ്റർ (തൈരിന്റെ ഇരട്ടി)
- ഉപ്പ് - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
തൈര്, കാന്താരി, കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം വെള്ളവും ചേർത്ത് കറക്കി എടുക്കാം. (കാന്താരി 30 എണ്ണം വരെ ഉപയോഗിക്കാം) ഉച്ചയൂണിന് ഒരു മണിക്കൂർ മുമ്പായി കുടിച്ചാൽ നല്ലതാണെന്ന് പറയപ്പെടുന്നു.
English Summary: Healthy Homemade Buttermilk Recipe