വെറും മൂന്ന് ചേരുവകൾ കൊണ്ട് ചിക്കു മിൽക്ക് ഷേക്ക്
Mail This Article
×
നാടൻ ചിക്കു അല്ലെങ്കിൽ സപ്പോട്ട. ഈ പഴം കൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് തയാറാക്കാം. വീട്ട് മുറ്റത്ത് വളരുന്ന ഫല വൃക്ഷമാണ് സപ്പോട്ട. ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന പഴമാണ് സപ്പോട്ട. വളരെ കുറച്ച് ചേരുവകൾ മതി ഈ ഷേക്ക് തയാറാക്കാൻ.
ചേരുവകൾ
- സപ്പോട്ട – ചെറുതായി മുറിച്ചത് (കുരുകളഞ്ഞത്)
- പാൽ – 500 മില്ലി ലിറ്റർ ( ഫ്രീസറിൽ വച്ച് കട്ടിയാക്കിയത്)
- പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
സപ്പോട്ടയും പഞ്ചസാരയും ചേർത്ത് മിക്സിയുടെ ജാറിൽ ആദ്യം ഒന്ന് അടിച്ച് എടുക്കുക.
ഇതിലേക്ക് പാൽ കട്ടകളും ചേർത്ത് നന്നായി അടിച്ച് കുടിക്കാം.
English Summary: Chikoo Milkshake, Sapota Shake Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.