മീൻ കറി വ്യത്യസ്തമായി തയാറാക്കിയാലോ? തനിനാടൻ രുചിയിൽ പച്ച തക്കാളി ചേർത്ത മീൻ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • മീൻ                 -  1/2 കിലോ (ഏതു മീൻ വേണമെങ്കിലും എടുക്കാം)
  • പച്ച തക്കാളി    –  2 എണ്ണം 
  • ഇഞ്ചി              -  1 കഷണം
  • ചെറിയ ഉള്ളി    - 3 എണ്ണം 
  • പച്ചമുളക്         - 6 എണ്ണം 
  • കറിവേപ്പില      - 4 തണ്ട് 
  • തേങ്ങ             - 1/2 മുറി
  • മല്ലിപ്പൊടി        -  1 ടേബിൾ സ്പൂൺ
  • മുളകുപൊടി     -  3/4 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി   -  1/4 ടേബിൾ സ്പൂൺ
  • ഉലുവാപ്പൊടി    -  1/4  ടീസ്പൂൺ
  • വെളിച്ചെണ്ണ      -  1 1/2 ടേബിൾസ്പൂൺ
  • ഉപ്പ്                  –  പാകത്തിന് 

തയാറാക്കുന്ന വിധം

1. ഒരു ചട്ടിയിൽ മീൻ കഷണങ്ങൾ എടുക്കുക.

2. ഇഞ്ചി, ചുവന്നുള്ളി, തേങ്ങ, ഒരു പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി,  ഉപ്പ് എന്നിവയിൽ അല്പം വെള്ളം ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. അരപ്പ് മീൻ കൂട്ടിലേക്ക് ഒഴിക്കുക. മിക്സി കഴുകിയ കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. 

3. പച്ച തക്കാളി ചെറുതായി നീളത്തിൽ അരിഞ്ഞ് മീനിലേക്ക് ചേർക്കാം. പച്ചമുളകും രണ്ട് തണ്ട് കറിവേപ്പിലയും മീനിലേക്ക് ചേർക്കാം. മീൻ കൂട്ട് അടുപ്പിൽ വെച്ച് പാകപ്പെടുത്തി എടുക്കാം. അടിയിൽ പിടിക്കാതെ  ഇളക്കിക്കൊടുക്കണം. 

4. അരപ്പു കുറുകി മീൻ വെന്തതിനുശേഷം വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് തീ അണയ്ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാം.

English Summary: Fish Curry With Tomato

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT