കാരറ്റ് ജ്യൂസ് ഇഷ്ടമില്ലാത്തവരും ഇങ്ങനെ സ്മൂത്തിയാക്കി കൊടുത്താൽ മിച്ചം വയ്ക്കാതെ കുടിക്കും. അടിപൊളി ടേസ്റ്റിൽ തയാറാക്കാം.

ചേരുവകൾ

1. കാരറ്റ് - 2 ( വേവിച്ചത് )
2.കണ്ടൻസ്ഡ് മിൽക്ക് - 4 സ്പൂൺ
3. പഞ്ചസാര -  3  സ്പൂൺ
4. പാൽ - അര ലിറ്റർ
5. ഡ്രൈ ഫ്രൂട്ട്സ് -  ചെറുതായി അരിഞ്ഞത്
6.ഐസ് ക്യൂബ്സ്  - ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ വേവിച്ച കാരറ്റ് (തണുത്തതിനു ശേഷം ) നന്നായി മിക്സിൽ അടിച്ച പേസ്റ്റ് രൂപത്തിൽ ആക്കുക .
∙ ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ,പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി അടിക്കുക .
∙ 2 ഗ്ലാസ്സിലേക്ക് ഒഴിച്ച് ഐസ് ക്യൂബ്സും ഡ്രൈഫ്രൂട്ട്സും ചേർത്ത് വിളമ്പാം.

English Summary: Quick And Easy Carrot  Smoothie