ആരോഗ്യ വിചാരങ്ങൾ ഗൗരവമായി എടുക്കുന്നതിനാൽ നാടൻ പാനീയങ്ങളോടാണ് ഇന്നു പ്രിയം കൂടുതൽ. ഓരോ നാടിനും അവരുടേതായ സ്വന്തം ‘കലക്കൻ’ പാനീയങ്ങളുണ്ട്; നമുക്കു പരിചിതമായ സർബത്തു പോലെ. ഇവയിൽ പലതും വീട്ടിൽ തന്നെ തയാറാക്കാം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന രണ്ട് പാനീയങ്ങൾ പരിചയപ്പെടാം.

ആദ്യത്തെ ഡ്രിങ്ക്;

ചേരുവകൾ :

  • പൈനാപ്പിൾ മുറിച്ചത് – ഒരു കപ്പ്
  • മധുര നാരങ്ങ – 1 
  • പഞ്ചസാര /തേൻ – ആവശ്യത്തിന് 
  • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

ഇവയെല്ലാം ഒരു ബ്ലെൻഡർ ഇട്ട് മിക്സ് ചെയ്ത ശേഷം  ഉപയോഗിക്കുക. വൈറ്റമിൻ സിയും മഞ്ഞളിന്റെ ആൻറി സെപ്റ്റിക് ഗുണങ്ങളും അടങ്ങിയ ഒരു ഡ്രിങ്കാണിത്.

രണ്ടാമത്തെ ഡ്രിങ്ക്;

ചേരുവകൾ :

  • പഴുത്ത തക്കാളി – അര കപ്പ് 
  • കാരറ്റ് – അര കപ്പ് 
  • ഇഞ്ചി – ഒരു ചെറിയ കഷണം 
  • പഞ്ചസാര അല്ലെങ്കിൽ ഉപ്പ്  – സ്വാദിനു  അനുസരിച്ച്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സിയിൽ അടിച്ചു തണുപ്പിച്ച് ഉപയോഗിക്കാം. തക്കാളിയിലെ വൈറ്റമിൻ സിയും കാരറ്റിൽ ബീറ്റാ കരോട്ടിനും ഇഞ്ചിയിലെ നിരവധി ഗുണങ്ങളും അടങ്ങിയ ഒരു ഡ്രിങ്ക് ആണ് ഇത്.

English Summary: Sweet and Spicy Juices, Immunity Booster