തണ്ണിമത്തനും ബൂസ്റ്റും ഒരുമിച്ചാലോ? സംഭവം കിടിലം; വിഡിയോ
വെറും തണ്ണിമത്തൻ ജ്യൂസ് കുടിച്ചു മടുത്തെങ്കിൽ ഇനി ഇതൊന്നു ട്രൈ ചെയ്തുനോക്കിക്കേ ..സംഭവം തകർക്കും...
ചേരുവകൾ
- തണ്ണിമത്തൻ – 1/2 മുറി
- ബൂസ്റ്റ് പൊടി – 3 ടീസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
- പാൽ – 1/2 ലിറ്റർ ( തണുപ്പിച്ച് കട്ടയാക്കിയത്)
തയാറാക്കുന്ന വിധം
- തണ്ണിമത്തൽ ചെറിയ കഷണങ്ങളാക്കി കുരു കളഞ്ഞ് എടുക്കുക.
- മിക്സിയുടെ ജാറിൽ ചേരുവകളെല്ലാം ചേർത്ത് അടിച്ചെടുക്കാം. ഗ്ലാസിലേക്ക് ഒഴിച്ച് വളരെ ചെറിയ തണ്ണിമത്തൻ കഷണങ്ങളും ചേർത്ത് കുടിക്കാം.
English Summary: Watermelon Juice