മലബാറിന്റെ നാടൻ വിഭവമായ പാൽ കപ്പ അഥവാ കപ്പ നാളികേര പാലിൽ വറ്റിച്ചു എടുത്തത് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം ഇതു വെറുതെ കഴിക്കാനും അല്ലെങ്കിൽ നോൺ വെജ് കറികളുടെ കൂടെ കഴിക്കാനും നല്ല ടേസ്റ്റാണ്.

ചേരുവകൾ 

1. കപ്പ -3 എണ്ണം
2. ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്
3. ചുവന്ന മുളക് - 4 എണ്ണം
4. നാളികേരം ചിരകിയത് - ചെറിയ കപ്പ്
5. നാളികേര പാൽ - 1/2 കപ്പ്
6. പച്ച മുളക് - 2 എണ്ണം
7. കറിവേപ്പില
8. ഉപ്പ് -ആവശ്യത്തിന്
9. കടുക് - 1/2 ടീസ്പൂൺ
10. വെളിച്ചെണ്ണ - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

നുറുക്കി വച്ച കപ്പ കുറച്ചു വെള്ളം ഒഴിച്ചു അടച്ചു വച്ചു വേവിക്കുക. ഒരു മുക്കാൽ ഭാഗം വേവ് ആകുമ്പോൾ അതിലേക്കു ആവശ്യത്തിന് ഉപ്പും നാളികേര പാലും ഇട്ട് വേവിക്കുക. പാല് വറ്റുന്ന  വരെ വേവിക്കുക. അതിലേക്കു ചിരകിയ നാളികേരം ഇട്ട് യോജിപ്പിക്കുക. 

അതിനു ശേഷം വേറെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുക് ഇട്ട് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി, കറിവേപ്പില, ചുവന്ന മുളക്, പച്ച മുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്കു വേവിച്ച കപ്പ ഇട്ട് നന്നായി യോജിപ്പിക്കുക. 

English Summary: Pal Kappa