ലോക്ഡൗണ്‍ കാലത്തും അവധിക്കാലത്തും കുട്ടികള്‍ക്ക് കൊടുക്കാം ഏറ്റവും ആരോഗ്യപ്രദവും മധുരമൂറുന്നതുമായ മില്‍ക്ക് ഷെയ്ക്ക്. നമ്മുടെ പറമ്പില്‍നിന്നു തന്നെ ലഭിക്കുന്ന കരിക്ക് ഒന്നാന്തരം ഷെയ്ക്ക് ആക്കി കുട്ടികള്‍ക്കു കൊടുക്കാം. കൂടുതല്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള കരിക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ ഉപയോഗപ്രദമാണ്. ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും. 

ചേരുവകൾ

  • ഇളംകരിക്ക്- ഒരെണ്ണം
  • കരിക്കിന്‍ വെള്ളം - അര ഗ്ലാസ്
  • പാല്‍ - അരലിറ്റര്‍ (ഫ്രീസറില്‍ വച്ചത്)
  • പഞ്ചസാര - ആറു വലിയ ടേബിള്‍ സ്പൂണ്‍
  • ബൂസ്റ്റ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഫ്രീസറില്‍ വച്ചു കട്ടയാക്കിയ പാല്‍ കവറില്‍ ഇടിച്ചു മൃദൃവാക്കണം. കരിക്കും പഞ്ചസാരയും അരഗ്ലാസ് കരിക്കിന്‍ വെള്ളവും കൂടി മിക്‌സില്‍ അടിച്ചെടുക്കണം. തുടര്‍ന്ന് അരലിറ്റര്‍ പാലും ബൂസ്റ്റും ചേര്‍ത്ത് ഒന്നു കൂടി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്കു മാറ്റി മുകളില്‍ കുറച്ചുകൂടി ബൂസ്റ്റ് ഇട്ട് കുട്ടികള്‍ക്കു കൊടുക്കാം.

English Summary: Tender Coconut Juice