പോഷകഗുണങ്ങൾ നിറഞ്ഞ റാഗി സൂപ്പ്
Mail This Article
×
വളരെ രുചികരവും പോഷകഗുണങ്ങളും നിറഞ്ഞ റാഗി സൂപ്പ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ:
- പഞ്ഞ പുൽപൊടി (റാഗി) - 3 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- സവാള
- കാരറ്റ്
- ബീൻസ്
- ഗ്രീൻപീസ്
- കുരുമുളക് പൊടി
- ഉപ്പ്
- വെള്ളം – 300 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
1. നെയ്യ് ചൂടാക്കി ജീരകം മൂപ്പിക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക.
2. സവാള നന്നായി വഴന്നു വരുമ്പോൾ ചെറുതായി അരിഞ്ഞ പച്ചക്കറികൾ ചേർത്ത് വെള്ളത്തിൽ 5 മിനിറ്റ് വേവിക്കുക.
3. 3 ടീസ്പൂൺ പഞ്ഞപുൽപൊടി കട്ട ഇല്ലാതെ അല്പം വെള്ളത്തിൽ കലക്കി വേവിച്ച പച്ചക്കറിയിൽ ഒഴിച്ച് കുറച്ച് വെള്ളവും ചേർത്ത് 5 മിനിറ്റ് കുറുക്കി എടുക്കുക.
6. ചൂടോടെ കുരുമുളക് പൊടി ചേർത്ത് വിളമ്പുക.
English Summary : Ragi Soup Recipe, Soup For All
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.