വേനൽ ചൂടിൽ കൂളാവാൻ ബാർലി ഷേക്ക്
ബാർലി പൊടി ഉപയോഗിച്ച് രുച്കരമായ ഷേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ബാർലി പൊടി - 50ഗ്രാം
2. വെള്ളം - 3 ഗ്ലാസ്
3. പാൽ തണുപ്പിച്ച് കട്ടിയാക്കിയത്
4,. പഞ്ചസാര - ആവശ്യത്തിന്
5. കൊക്കോ പൗഡർ - 3 ടേബിൾ സ്പൂൺ
6. ചെറുപഴം - 4
തയാറാക്കുന്ന വിധം
1. ബാർലി പൊടി 2 ഗ്ലാസ് വെള്ളം ചേർത്ത് കട്ടിയിൽ കലക്കിയെടുക്കുക.
2. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് ചെറുതീയിൽ കുറുക്കി എടുക്കുക.
3. കുറുക്ക് ചൂടാറിയ ശേഷം ഒരു വലിയ മിക്സിയുടെ ജാറിൽ ആവശ്യത്തിന് പഞ്ചസാരയും 2 ചെറുപഴങ്ങൾ കഷണങ്ങളാക്കിയതും ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡറും കട്ടിയാക്കിയ പാലും ചേർത്ത് അടിച്ചെടുത്ത് ഗ്ലാസിൽ ഒഴിക്കാം.
Note : ഈ ഒരു അളവ് എടുത്താൽ 7 ഗ്ലാസ് മിൽക്ക് ഷേക്ക് ഉണ്ടാക്കാം.
English Summary: Barley Shake