നോമ്പ് തുറക്കാൻ ഒരു മാന്ത്രികപാനീയം
അഞ്ച് മിനിറ്റു കൊണ്ട് ഉണ്ടാക്കാം സൂപ്പർ കൂൾ ഡ്രിങ്ക്. വയറു സംബന്ധമായ പ്രശ്നങ്ങൾക്കും ഗ്യാസിനും ഒരു നല്ല പരിഹാരമാണ് ഈ പാനീയം.
ചേരുവകൾ
- ചുക്ക് - 1 ചെറിയ കഷ്ണം
- പനം കൽക്കണ്ടം - 2 -3 ടേബിൾ സ്പൂൺ
- കുരുമുളക് - 3-4 എണ്ണം
- ഏലക്കായ - 2 എണ്ണം
- തേങ്ങാപ്പാൽ (ഒന്നാം പാൽ ) - 1 1/2 - 2 കപ്പ്
തയാറാക്കുന്ന വിധം
ചുക്ക്, കൽക്കണ്ടം, കുരുമുളക്, ഏലക്കായ എന്നിവ നന്നായി പൊടിക്കുക.
തേങ്ങ പാൽ വളരെ കുറഞ്ഞ തീയിൽ ചൂടാക്കുക. ചൂടായി വരുമ്പോൾ വാങ്ങി വെച്ച് പൊടിച്ചു വെച്ച പൊടി ചേർത്ത് നന്നായി ഇളക്കുക.
തണുപ്പിച്ചോ ചൂടോടെയോ ഉപയോഗിക്കാം.
Note
- പനം കൽക്കണ്ടത്തിനു പകരം ശർക്കര ഉപയോഗിക്കാം.
- തേങ്ങപ്പാലിന് പകരം പശുവിൻ പാൽ.
English Summary: Quick and Easy Healthy Drink