മുന്തിരി ജ്യൂസ് ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ. ഇഫ്താർ വിരുന്നിന് മുന്നോടിയായി എളുപ്പത്തിൽ മുന്തിരി ജ്യൂസ് തയാറാക്കാം.

ചേരുവകൾ

  • കറുത്ത മുന്തിരി - 1/2 കിലോ 
  • നാരങ്ങ - പകുതി 
  • ഉപ്പ് - ഒരു നുള്ള് 
  • പഞ്ചസാര - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം        

അരക്കിലോ കറുത്ത മുന്തിരി നന്നായി കഴുകിയതിനു ശേഷം അതിൽ ആവശ്യത്തിന് വെള്ളവും  ഒരു നുള്ള് ഉപ്പും 1/4 കപ്പ് പഞ്ചസാരയും ചേർത്ത് ഒന്നു തിളപ്പിക്കുക. നന്നായി തണുത്തതിനു ശേഷം മിക്സിയിൽ പകുതി നാരങ്ങയുടെ നീരും ചേർത്ത് അടിച്ച്‌, അരിച്ചെടുത്ത് സോഡയോ വെള്ളമോ ചേർത്തു ഉപയോഗിക്കാം.

English Summary:  Iftar Drink Recipes, Grape Juice

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT