വറുത്തരച്ച മുളക് ചമ്മന്തി, ചോറിനും കഞ്ഞിക്കും കൂട്ടാം
അമ്മിക്കല്ലിൽ അരയ്ക്കുന്ന അതേ രുചിയിൽ ഒരു കിടിലൻ വറുത്തരച്ച മുളക് ചമ്മന്തി.... ചോറിനും കഞ്ഞിക്കും കൂടെ കഴിക്കാൻ വേറെ ഒന്നും വേണ്ട.
ചേരുവകൾ :
1.ചെറിയ ഉള്ളി /സവാള - 1കപ്പ്
2.ചുവന്നമുളക് - 10 എണ്ണം
3.കറിവേപ്പില - 1 തണ്ട്
4.മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
5.പുളി - ഒരു നാരങ്ങ വലിപ്പത്തിൽ
6.വെളിച്ചെണ്ണ - 1.5 ടീസ്പൂൺ
7.നാളികേരം - 1/4 കപ്പ്
8.ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മുളക് വറക്കുക. അതു ആകുമ്പോൾ അതിലേക്കു സവാള /ചെറിയ ഉള്ളി ഇട്ട് നല്ല ചുവന്ന കളർ ആകുന്ന വരെ വറക്കുക. അതിലേക്കു കറിവേപ്പില, മഞ്ഞൾപ്പൊടി എന്നിവ ഇട്ട് മൂപ്പിക്കുക. അതിലേക്കു പുളി ചേർത്ത് ചൂടാകുന്ന വരെ വറക്കുക. ചൂടാറിയ ശേഷം നാളികേരവും കൂട്ടി മിക്സിയുടെ ജാറിൽ ഒട്ടും വെള്ളം ഒഴിക്കാതെ അരച്ചെടുക്കാം.
English Summary: Mulaku Chammanthi