മാങ്ങ മാത്രമല്ല മാവിലയും ജ്യൂസ് അടിക്കാം. വിറ്റാമിനുകളും ആന്റിഓക്സിഡ്കളും ധാരാളം മാവിലയിൽ അടങ്ങിയിട്ടുണ്ട്. ജ്യൂസ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 ചേരുവകൾ 

  •  മാവില                - 8 എണ്ണം
  •  നാരങ്ങാ            - 2 
  •  ഇഞ്ചി                 - ഇടത്തരം 
  •  പഞ്ചസാര        - 4 ടേബിൾസ്പൂൺ 
  •  വെള്ളം              - 1/2 കപ്പ്
  •  സോഡാ           - മൂന്നര ഗ്ലാസ് 
  •  ഐസ്ക്യൂബ് 

തയാറാക്കുന്ന വിധം 

മാവില ചെറുതായി അരിഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ മാവില, നാരങ്ങനീര്, ഇഞ്ചി, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി അരിച്ചെടുക്കുക. ഇതിലേക്ക് സോഡയും ഒഴിച്ച് ഐസ്ക്യൂബ് ചേർത്ത് തണുപ്പോടെ തന്നെ കുടിക്കാം.( പഞ്ചസാര വേണ്ടെങ്കിൽ ഒഴിവാക്കുക ഉപ്പു ചേർക്കാം) 

English Summary: Mango Leaf Juice

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT