അരിപ്പൊടി ഉണ്ടെങ്കിൽ 5 മിനിറ്റ് കൊണ്ട് രുചികരമായ നീർ ദോശ റെഡി
വളരെ പെട്ടെന്ന് തയാറാക്കാവുന്ന പ്രഭാത ഭക്ഷണമാണിത്. തേങ്ങാപ്പാലിൽ പഞ്ചസാരചേർത്ത് ഈ നീർദോശയ്ക്കൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.
ചേരുവകൾ
- അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കിൽ പത്തിരിപ്പൊടി )
- തേങ്ങ തിരുമ്മിയത് -1/2 കപ്പ്
- വെള്ളം – 1 1/2 മുതൽ 2 കപ്പ് വരെ ആകാം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ആദ്യം അരിപ്പൊടി 1കപ്പ് വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക.
- അതിനു ശേഷം മിക്സിയിൽ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ബാക്കി വെള്ളവും ചേർത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക.
- അതിനു ശേഷം ഒരു പാൻ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക.
- ഈ ദോശ മറിച്ചിടരുത്. നീർദോശ റെഡി.
- തേങ്ങാപാൽ ചേർത്ത് കഴിക്കാം.
English Summary: Neer dosa, literally meaning water dosa in Tulu, is a crepe prepared from rice batter.