ഇഫ്താറിന് മുട്ട കൊണ്ട് എളുപ്പത്തിൽ ടേസ്റ്റിയായൊരു സ്നാക്ക് ഉണ്ടാക്കിയാലോ .

ചേരുവകൾ 

  • മുട്ട - 5 എണ്ണം
  • തേങ്ങാ- അരക്കപ്പ്
  • ചെറിയ ഉള്ളി - 3 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - ചെറിയ കഷ്ണം
  • മല്ലിയില - രണ്ട് തണ്ട് 
  • മുട്ടയുടെ വെള്ള - 3 മുട്ടയുടേത് 
  • ഉപ്പ് - ആവശ്യത്തിന് കുരുമുളക് പൊടി - കാൽടീസ്പൂൺ 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങി നാലാക്കി മുറിച്ച് വയ്ക്കുക. തേങ്ങ, പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി, മല്ലിയില, ഉപ്പ് എന്നിവ മിക്സിയിൽ അരച്ച് വയ്ക്കുക. മുട്ടയുടെ വെള്ള ഉപ്പും കുരുമുളക്പൊടിയും ചേർത്ത് യോജിപ്പിക്കുക. ഓരോ മുട്ട കഷ്ണവും എടുത്ത് മുകൾ ഭാഗം ചമ്മന്തി വെച്ചു കവർ ചെയ്ത് മുട്ടയുടെ വെള്ളയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക. ടേസ്റ്റി മുട്ട ചമ്മന്തി റെഡി .

English Summary: Egg Snack, Iftar Special Recipe