രുചികളിൽ  മുൻപൻ  സൂറത്തിലെ ഈ  വമ്പൻ,  വളരെ രുചികരമായ സൂറത്ത് ഖൈമ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് . 

ചേരുവകൾ :

1. ദോശ മാവ് - ആവശ്യത്തിന്
2. ബീഫ് റോസ്റ്റ് - ഒരു കപ്പ് ( ഗ്രേവി മാറ്റിയത് )
3. നെയ്യ് - 2 ടീ സ്പൂൺ
4. മുട്ട കൊത്തി പൊരിച്ചത് - 1 കപ്പ്
5. മുളക് പൊടി - 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 

റോസ്റ്റ് ചെയ്ത ബീഫ് കഷ്ണങ്ങൾ  മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക . അത് മുളകുപൊടി,  കുരുമുളക്പൊടി,  മഞ്ഞൾ പൊടി എന്നിവ എണ്ണയിൽ  നല്ലവണ്ണം  മൂപ്പിച്ചെടുക്കുക  ഇത് ഏകദേശം  പൊടിരൂപത്തിൽ കിട്ടും.  ദോശ തയാറാക്കാൻ പാൻ  വച്ചു ചൂടാകുമ്പോൾ  മാവ് ഒഴിച്ച് കൊടുക്കുക മാവിലേക്ക് 2 ടീ സ്പൂൺ  നെയ്യ് ഒഴിച്ച് പാൻ ഒന്ന് ചുറ്റിക്കുക , ദോശയുടെ നടുക്ക്  ബീഫ് ,  മുട്ട കൊത്തിപൊരിച്ചത് ഇവ വയ്ക്കുക  ദോശ വെന്ത് കഴിയുമ്പോൾ 2 സൈഡ് മടക്കി വാങ്ങുക ,  സ്വാദിഷ്ടമായ സൂറത്ത് ഖൈമ ദോശ  റെഡി .

English Summary:  Beef Keema Dosa is a spicy meat masala dosa 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT