നാടൻ ബീഫ് ഫ്രൈ, നല്ല തേങ്ങാകൊത്തും ചെറിയ ഉള്ളിയും ഇട്ട് വരട്ടി എടുത്താൽ ചോറിനും ചപ്പാത്തിക്കും വേറെ കറിവേണ്ട.

ചേരുവകൾ

1. ബീഫ് -1 കിലോഗ്രാം
2. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
3. കുരുമുളക് പൊടി-1 ടീസ്പൂൺ
4. ഉപ്പ് - ആവശ്യത്തിന്
5. വെള്ളം - 1/2 ഗ്ലാസ്

മസാല തയാറാക്കാൻ

6. വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
7. കറിവേപ്പില - ഒരു പിടി
8. വറ്റൽമുളക് - 2 എണ്ണം
9. നാളികേര കൊത്ത് - 2 കൈ പിടി
10. ഇഞ്ചി ചതച്ചത് - 2 ടേബിൾ സ്പൂൺ
11.വെളുത്തുള്ളി അരിഞ്ഞത് - 10 എണ്ണം
12.പച്ചമുളക് - 4 എണ്ണം
13. ചെറിയ ഉള്ളി – 20 എണ്ണം
14. സവാള - 2 മീഡിയം
15. ഉപ്പ് - ആവശ്യത്തിന്
16. മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
17. മുളകുപൊടി -1 1/2 ടേബിൾ സ്പൂൺ
18. കുരുമുളക് പൊടി - 1 ടീസ്പൂൺ
19. ഗരം മസാല -1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം
1) 1-5 വരെയുള്ള ചേരുവകൾ കുക്കറിൽ ഇട്ട് 4 വിസിൽ വച്ചു വേവിച്ചെടുക്കാം .
2) ഒരു ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്കു ഒരു പിടി കറിവേപ്പില ഇട്ടുകൊടുക്കാം. അതിലേക്കു വറ്റൽമുളക് നാളികേരക്കൊത്ത് എന്നിവ ഇട്ട് ഒന്നുവഴറ്റി കൊടുക്കാം .
3) ഇഞ്ചി വെളുത്തുള്ളി ചേർത്ത് മൊരിഞ്ഞുവരുമ്പോൾ അതിലേക്കു പച്ചമുളകും ചെറിയുള്ളിയും ചേർത്ത് വഴറ്റി അതിലേക്കു സവാള ചേർത്തുകൊടുത്ത ശേഷം ബ്രൗൺ നിറമാകുന്ന വരെ വഴറ്റുക.
4) 16-19 വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറുന്ന വരെ ഇളകി (ഏകദേശം 3 മിനിറ്റു )മൊരിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച ബീഫ് ചേർത്തു ഇളക്കി യോജിപ്പിക്കുക.
5) തീ കൂട്ടി വച്ച് വെള്ളം വറ്റിവരുമ്പോൾ തീ ചെറുതാക്കി മൊരിയിച്ചെടുക്കണം.
6) ഏകദേശം 25 മിനിറ്റാകുമ്പോൾ രണ്ട് വെളുത്തുളളി അരിഞ്ഞതും ചെറിയുള്ളി അരിഞ്ഞതും 1/2 ടീസ്പൂൺ പെരുംഞ്ചീരകവും ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് കൂടി ഇളക്കി കൊടുക്കാം.
7)എല്ലാം കൂടി ഒരു 35 മിനിറ്റു സമയം കൊണ്ട് സ്വാദിഷ്ടമായാ ബീഫ് ഡ്രൈ ഫ്രൈ ഒരു വാഴയിലയിലേക്ക് വിളമ്പാം .

English Summary: Unlike the usual curry form, beef is best savored among Malayalees in a fry or roast preparation.