പുഴുങ്ങിയ മുട്ടകൊണ്ട് രുചികരമായ സ്കോച്ച് എഗ്ഗ്സ്
രണ്ട് പുഴുങ്ങിയ മുട്ട കൊണ്ട് സ്വാദിഷ്ടമായ പലഹാരം. രുചകരമായ സ്നാക്കായും അപ്പറ്റൈസറായും ഉപയോഗിക്കാം.
മുട്ട (പുഴുങ്ങിയത്) – 2
മസാലയ്ക്ക് വേണ്ട ചേരുവകൾ
- ഗ്രൗണ്ട് ചിക്കൻ/ ബോൺലെസ്സ് ചിക്കൻ ബ്രസ്റ്റ് – 250 ഗ്രാം
- സ്പ്രിങ് ഒനിയൻ – കാൽ കപ്പ്
- വെളുത്തുള്ളി – 1 പൊടിയായി അരിഞ്ഞത്,
- ഉപ്പ് – അര ടീസ്പൂൺ
- കുരുമുളക് – ഒരു ടീസ്പൂൺ
- പപ്രിക്ക – കാൽ ടീസ്പൂൺ
- അരിപ്പൊടി – 2 ടീസ്പൂൺ
- മൈദ – ഒന്നര ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മസാലയ്ക്ക് വേണ്ട ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് വയ്ക്കാം. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ അല്പം എണ്ണ തടവി മുട്ടയുടെ വലുപ്പത്തിലുള്ള ഉള്ള ഒരു മിക്സ്ചർ വെച്ച് കൈകൊണ്ട് പരത്തുക. അതിനു നടുവിൽ ഒരു മുട്ട വെച്ച് പൊതിഞ്ഞ് എടുക്കുക. ഒരു മുട്ടയുടെ വെള്ളയിൽ മുക്കിയതിനുശേഷം ബ്രഡ്പൊടിയിൽ ഉരുട്ടി എടുക്കാം. എണ്ണ ചൂടാക്കി, മീഡിയം ചൂടിൽ എല്ലാ വശങ്ങളും ബ്രൗൺ ആകുന്നതുവരെ വറുത്ത് എടുക്കുക. അല്പം തണുത്തതിനുശേഷം നടുവെ മുറിച്ച് ചായയ്ക്കൊപ്പം വിളമ്പാം.
English Summary: Scotch Eggs, It can be used as an appetizer or breakfast.