വീട്ടിലുള്ള ചേരുവകൾ കൊണ്ട് വെജിറ്റബിൾ പിസ്സ ഞൊടിയിടയിൽ
വളരെ കുറഞ്ഞ ചിലവിൽ വീട്ടിലുള്ള ചേരുവകൾ കൊണ്ട് വെജ് പിസ്സ ഞൊടിയിടയിൽ തയാറാക്കാം. ചേരുവകൾ : 1. യീസ്റ്റ് – 1 ടേബിൾ സ്പൂൺ 2. ഉപ്പ് 3. പഞ്ചസാര – 1 ടേബിൾ സ്പൂൺ 4. മൈദ – 250 ഗ്രാം 5. തക്കാളി – 2 6. സവാള – 2 7. വെളുത്തുള്ളി –10 അല്ലി 8. വറ്റൽ മുളക് – 6 9. ഗ്രാമ്പു – 2 10. കറുകപ്പട്ട – 2 11. കാപ്സിക്കം –

വളരെ കുറഞ്ഞ ചിലവിൽ വീട്ടിലുള്ള ചേരുവകൾ കൊണ്ട് വെജ് പിസ്സ ഞൊടിയിടയിൽ തയാറാക്കാം.
ചേരുവകൾ :
- 1. യീസ്റ്റ് – 1 ടേബിൾ സ്പൂൺ
- 2. ഉപ്പ്
- 3. പഞ്ചസാര – 1 ടേബിൾ സ്പൂൺ
- 4. മൈദ – 250 ഗ്രാം
- 5. തക്കാളി – 2
- 6. സവാള – 2
- 7. വെളുത്തുള്ളി –10 അല്ലി
- 8. വറ്റൽ മുളക് – 6
- 9. ഗ്രാമ്പു – 2
- 10. കറുകപ്പട്ട – 2
- 11. കാപ്സിക്കം – 1
- 12. മൊസറല്ല ചീസ്
തയാറാക്കുന്ന വിധം:
∙1 - 3 വരെയുള്ള ചേരുവകൾ ഇളം ചൂടൂവെള്ളം ചേർത്ത് 10 മിനിറ്റ് വയ്ക്കുക.
∙ മൈദ, ഒരു നുള്ള് ഉപ്പും യീസ്റ്റ് മിശ്രിതവും ചേർത്ത് ഇളം ചൂടൂവെള്ളത്തിൽ കുഴച്ച് എടുക്കുക. കുഴച്ച് എടുത്ത മാവിൽ എണ്ണ പുരട്ടി ഒരു മണിക്കൂർ പൊങ്ങാനായി അനുവദിക്കുക
∙ 5-10 വരെയുള്ള ചേരുവകൾ കുക്കറിൽ വേവിച്ച് മിക്സിയിൽ വെണ്ണ പോലെ അരച്ച് എടുക്കുക.ഈ മിശ്രിതം അടുപ്പിൽ വെച്ച് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വെള്ളം വറ്റിച്ച് സോസ് രൂപത്തിൽ തയാറാക്കി എടുക്കുക.
∙ പൊങ്ങി വന്ന മാവ് നന്നായി ഫോൾഡ് ചെയ്ത് എടുക്കുക. പിസ പാനിൽ എണ്ണ പുരട്ടി മാവ് പിസയുടെ രൂപത്തിൽ പരത്തി സോസ് പുരട്ടി കാപ്സികം, സവോള എന്നിവ കഷ്ണങ്ങളാക്കിയതും ചീസും ചേർത്ത് നീരത്തുക.
∙ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ തയാറാക്കിയ പിസ്സ 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക.
English Summary: This is a basic Vegetable pizza