ചപ്പാത്തിക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ ഒരു ചില്ലി ഫിഷ് വീട്ടിൽ തയാറാക്കിയാലോ? ചേരുവകൾ മീൻ - 300 ഗ്രാം സവാള - 2 എണ്ണം കാപ്സിക്കം -1 1/2 എണ്ണം ടൊമാറ്റോ സോസ്- 1 ടേബിൾ സ്പൂൺ റെഡ് ചില്ലി സോസ്- 2 ടേബിൾ സ്പൂൺ സോയാ സോസ് - 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മൈദ- 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ ഒരു ചില്ലി ഫിഷ് വീട്ടിൽ തയാറാക്കിയാലോ?

ചേരുവകൾ

  • മീൻ - 300 ഗ്രാം
  • സവാള - 2 എണ്ണം
  • കാപ്സിക്കം -1 1/2 എണ്ണം
  • ടൊമാറ്റോ സോസ്- 1 ടേബിൾ സ്പൂൺ
  • റെഡ് ചില്ലി സോസ്- 2 ടേബിൾ സ്പൂൺ
  • സോയാ സോസ് - 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മൈദ- 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 4 എണ്ണം
  • കോൺഫ്ളോർ- 2 ടേബിൾ സ്പൂൺ
  • മുട്ട - 1 എണ്ണം
  • നാരങ്ങ -1/2 എണ്ണം
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • ഓയിൽ - 300 ഗ്രാം
  • പച്ചമുളക് - 3 എണ്ണം
  • വിനാഗിരി - 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

മീനിലേക്ക് ഉപ്പ്, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൈദ, കോൺഫ്ളോർ എന്നിവ ചേർക്കാം. ശേഷം പകുതി നാരങ്ങാ നീര് പിഴിഞ്ഞ് ചേർക്കുക. ശേഷം മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള ചേർത്ത് നന്നായി യോജിപ്പിക്കുക. 15 മിനിറ്റ് ഇത് മസാല പിടിക്കാൻ അടച്ചു വയ്ക്കുക.

ADVERTISEMENT

സോസ് ഉണ്ടാക്കാൻ ടൊമാറ്റോ സോസും ചില്ലി സോസും സോയാ സോസും ശേഷം വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 

ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. മസാല പുരട്ടിയ മീൻ കഷ്ണങ്ങൾ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കാം. 

ADVERTISEMENT

അതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് കീറി അരിഞ്ഞതും ചേർത്ത് കൊടുത്ത് മൂപ്പിക്കുക. ശേഷം സവാള സമചതുരത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി മൂപ്പിക്കുക. ശേഷം കാപ്സിക്കം സമചതുരത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. ശേഷം സോസ് മിക്സ് ചെയ്തത് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. അതിനുശേഷം 1 ടേബിൾസ്പൂൺ കോൺഫ്ളോർ കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കി ചേർത്ത് കൊടുക്കുക. ഇതിലേക്ക് വറുത്ത മീൻ ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിച്ച് ഇളക്കുക. ശേഷം പാത്രം വെച്ച് മൂടി ഒരു മിനിറ്റ് തീ കുറച്ചു വേക്കുക. നമ്മുടെ റെഡ് ചില്ലി ഫിഷ് റെഡി.