ചൂടൻ ചുക്ക് കാപ്പിയും ഓറഞ്ച് ചായയും ; മഴക്കാല രോഗങ്ങൾ അടുത്ത് വരില്ല
Mail This Article
മഴക്കാല രോഗ പ്രതിരോധത്തിന് രണ്ടു വീട്ടുവൈദ്യം. ചൂടൻ ചുക്ക് കാപ്പിയും,ഓറഞ്ച് ചായയും.
1. ചുക്ക്കാപ്പി
ചേരുവകൾ
- മല്ലി - ½ ടീസ്പുൺ
- കുരുമുളക് - ½ ടീസ്പുൺ
- ഇഞ്ചിപ്പുല്ല് - 1 ടേബിള്‍സ്പ്പുൺ
- തുളസിയില - 8 ഇല
- കാപ്പിപ്പൊടി - ½ ടീസ്പുൺ
- ചുക്കുപൊടി - ½ ടീസ്പുൺ
- ശർക്കര – ആവശ്യത്തിന്
- ചെറിയ ഉള്ളി - 2 എണ്ണം
തയാറാക്കുന്ന വിധം
മല്ലി, കുരുമുളക്ക്, ചെറിയ ഉള്ളി എന്നിവ ചതച്ച് രണ്ടര ഗ്ലാസ് വെള്ളവും കൂടി ചേർത്ത് തിളച്ചുവരുമ്പോൾ ചുക്കുപൊടിയും തുളസിയിലയും ഇഞ്ചിപുല്ലും ശർക്കരയും കാപ്പി പൊടിയും കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ച് ഒന്നര ഗ്ലാസാക്കിയെടുത്ത് ആവശ്യാനുസരണം അരിച്ച് ചൂടോടെ ഉപയോഗിക്കുക.
2. ഹെർബൽ ടീ
ചേരുവകൾ
- ഓറഞ്ച് തൊലി - 1 ഓറഞ്ചിന്റെ
- പുതിനയില - 8 ഇല
- തുളസിയില - 10 ഇല
- ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍സ്പൂൺ
- നാരങ്ങാ നീര് - 1 ടീസ്പുൺ
- കറുവപ്പട്ട – ഒരു കഷ്ണം
- ഗ്രാമ്പൂ - 2 എണ്ണം
- ഏലയ്ക്ക - 2 എണ്ണം
- തേൻ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓറഞ്ച് തൊലിയും രണ്ടര കപ്പ് വെള്ളവും കൂടി ചേർത്ത് തിളച്ചുവരുമ്പോൾ അതിലേക്ക് നാരങ്ങനീരും തേനും ഒഴികെ ബാക്കി എല്ലാ ചേരുവകളും കൂടി ചേർത്ത് ഒന്നരക്കപ്പ് ആകുന്നതുവരെ തിളപ്പിച്ച് വറ്റിച്ചെടുക്കുക.
ഉപയോഗിക്കുന്ന സമയത്ത് നാരങ്ങാനീരും തേനും കൂടി ചേർത്ത് ചൂടോടെ കഴിക്കുക.
മഴക്കാലരോഗങ്ങൾ ഉത്തമ പരിഹാരമാണ് ഈ രണ്ടു പാനീയങ്ങളും.