കേരളീയ കറിക്കൂട്ടുകളിൽ കറിവേപ്പിലയില്ലാത്ത കറികൾ വളരെ കുറവാണ്. രോഗ പ്രതിരോധത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങളുള്ള കറിവേപ്പില ഉപയോഗിച്ച് ഒരു ചമ്മന്തി പൊടി തയാറാക്കിയാലോ. ചോറിനും ചപ്പാത്തിക്കുമൊപ്പം ഉപയോഗിക്കാവുന്ന സ്വാദേറുന്ന ഒന്നാണിത്. ചേരുവകൾ : കൊത്തമല്ലി - 1 ടേബിൾ സ്പൂൺ കടല പരിപ്പ്, ഉഴുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയ കറിക്കൂട്ടുകളിൽ കറിവേപ്പിലയില്ലാത്ത കറികൾ വളരെ കുറവാണ്.  രോഗ പ്രതിരോധത്തിന് സഹായിക്കുന്ന ഔഷധ ഗുണങ്ങളുള്ള കറിവേപ്പില ഉപയോഗിച്ച് ഒരു ചമ്മന്തി പൊടി തയാറാക്കിയാലോ.  ചോറിനും ചപ്പാത്തിക്കുമൊപ്പം ഉപയോഗിക്കാവുന്ന സ്വാദേറുന്ന ഒന്നാണിത്. 

ചേരുവകൾ :

  • കൊത്തമല്ലി - 1 ടേബിൾ സ്പൂൺ 
  • കടല പരിപ്പ്, ഉഴുന്ന് പരിപ്പ് - 1/2 ടേബിൾ സ്പൂൺ വീതം 
  • വറ്റൽ മുളക് - 20 എണ്ണം 
  • പുളി (കുരു കളഞ്ഞത് ) -  ഒരു ചെറുനാരങ്ങ വലുപ്പത്തിൽ 
  • കറിവേപ്പില - 300 ഗ്രാം 
  • കല്ലുപ്പ് - 1 1/2 ടീ സ്പൂൺ 
  • ശർക്കര (പൊടിച്ചത് ) - 1 ടീ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ചീന ചട്ടി ചൂടാക്കി മല്ലി വറക്കുക. അതിലേക്ക് പരിപ്പുകളും ചേർക്കുക. ഇത് ബ്രൗൺ നിറമാകും വരെ വറുത്തശേഷം  മുളകും ചേർത്ത് 5 മിനിറ്റ്  വറക്കുക. ശേഷം  ഇതിലേക്ക് പുളിയും ചേർക്കാം. കറിവേപ്പില ഇതിലേക്കിട്ട് പൊടിക്കാനുള്ള പാകമാകുംവരെ വറക്കുക. ഇതിൽ ഉപ്പ്, ശർക്കര എന്നിവയും ചേർക്കാം. ചീനച്ചട്ടി തണുത്ത ശേഷം ഈ ചേരുവകളെല്ലാം മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം.