കുഴിയില്ലാതെ കുഴിമന്തി ഉണ്ടാക്കി ഷാർജയിലെ വീട്ടമ്മ. കുഴി മാത്രമല്ല, സവാള, തക്കാളി എന്നിവയും ഇൗ മന്തിയുണ്ടാക്കാൻ ആവശ്യമില്ല. ഇതെങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാമെന്ന് വിശദീകരിക്കുന്നു, കാസർകോട് തെരുവത്ത് സ്വദേശിനി റിയാന മാലിക്. കോവിഡ് ലോക്ഡൗൺ കാലത്ത് ബാച്ചിലേഴ്സിനും കുഴിമന്തി പരീക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴിയില്ലാതെ കുഴിമന്തി ഉണ്ടാക്കി ഷാർജയിലെ വീട്ടമ്മ. കുഴി മാത്രമല്ല, സവാള, തക്കാളി എന്നിവയും ഇൗ മന്തിയുണ്ടാക്കാൻ ആവശ്യമില്ല. ഇതെങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാമെന്ന് വിശദീകരിക്കുന്നു, കാസർകോട് തെരുവത്ത് സ്വദേശിനി റിയാന മാലിക്. കോവിഡ് ലോക്ഡൗൺ കാലത്ത് ബാച്ചിലേഴ്സിനും കുഴിമന്തി പരീക്ഷണം നടത്താവുന്നതാണ്.

ചേരുവകൾ

  • ബീഫ് – ഒരു കിലോ
  • പെരും ജീരകം – 2 ടീ സ്പൂൺ
  • കറുവപ്പട്ട - ചെറിയ 3 കഷ്ണം
  • കുരുമുളക് – 1 ടീ സ്പൂൺ
  • ഏലയ്ക്ക – 5 എണ്ണം
  • ഗ്രാമ്പു – 4 എണ്ണം
  • ഇഞ്ചി - 2 ടീ സ്പൂൺ
  • വെളുത്തുള്ളി - 2 ടീ സ്പൂൺ
  • ചെറുനാരങ്ങ – ഒന്ന് 
  • ചിക്കൻ സ്റ്റോക്ക് – 2 എണ്ണം
  • മഞ്ഞൾ പൊടി – ½ ടീ സ്പൂൺ
  • ഗരം മസാല പൊടി – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ - ½ കപ്പ് 
  • വെള്ളം – ½ കപ്പ് 
  • മല്ലിയില - ഒരു പിടി (ആവശ്യമെങ്കിൽ)
  • പുതിനയില - ഒരു പിടി (ആവശ്യമെങ്കിൽ)
ADVERTISEMENT

തയാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ ചേരുവകൾ ബീഫ് ചേർത്ത് യോജിപ്പിച്ച് പ്രഷർ കുക്കറിൽ വേവിച്ചെടുക്കാം. ബീഫ് എല്ലോടു കൂടി ഉള്ളതാണെങ്കിൽ ചിക്കൻ സ്റ്റോക്ക് ഒഴിവാക്കാം.

ADVERTISEMENT

ബീഫ് വേവുന്ന സമയം കൊണ്ട് മന്തി റൈസ് ഉണ്ടാക്കി എടുക്കാം .

മന്തി റൈസ് ചേരുവകൾ

  • ബസ്മതി റൈസ് – 2 കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • ഏലയ്ക്ക – 3 എണ്ണം
  • ഗ്രാമ്പു – 3 എണ്ണം
  • കറുവപ്പട്ട - ചെറിയ 2 കഷണം
  • ഡ്രൈ ലെമൺ  – ഒന്ന്
  • ഉപ്പ് – ആവശ്യത്തിന്.
ADVERTISEMENT

തയാറാക്കുന്ന വിധം

അരി കഴുകി 30 മിനിറ്റ് കുതിരാൻ വയ്ക്കാം. ഇനി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേയ്ക്ക് കുതിർന്ന അരി, ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട , ഒരു ഡ്രൈ ലെമൺ ആവശ്യത്തിന് ഉപ്പും ചേർത്ത് മുക്കാൽ വേവ് ആവുമ്പോൾ ഊറ്റി എടുക്കണം.

തുടർന്ന് ഒരു പഴയ ഫ്രൈയിങ് പാൻ എടുത്ത് ഗ്യാസിൽ വയ്ക്കാം.അതിന്റെ മുകളിൽ ദം ചെയ്യാനുള്ള പാത്രം വച്ച്, ആദ്യത്തെ ലെയർ ആയി വേവിച്ച ബീഫ് ഇട്ട് കൊടുക്കാം അതിന്റെ മുകളിലേക്ക് മന്തി റൈസ് ഇട്ടുകൊടുക്കാം. ഇതിന് മുകളിൽ 2 പച്ചമുളക് കുത്തികൊടുക്കാം. സ്‌മോക്കി ഫ്ലേവറിനു വേണ്ടി 2 കഷണം ചാർക്കോൾ കത്തിച്ച് ചെറിയ ഒരു പാത്രത്തിലാക്കി റൈസിന്റെ മുകളിൽ വച്ച് കൊടുക്കണം. എന്നിട്ട് പാത്രം അടച്ചു 15 - 20 മിനിറ്റ് നേരം ദം  ചെയ്യാം. കുഴിയില്ലാതെ സ്വാദേറും കുഴി മന്തി ചെറു ചൂടോടെ കഴിക്കാം.

English Summary : Making of easy and tasty beef Manthi recipe.