കൊണ്ടാട്ടം മുളക് കൊണ്ട് വ്യത്യസ്തമായ രീതിയിൽ പുളിങ്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രുചികരമായ പുളിങ്കറി എളുപ്പത്തിൽ തയാറാക്കാൻ സാധിക്കും. ചേരുവകൾ കൊണ്ടാട്ടം മുളക് - 12 എണ്ണം വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ ഇഞ്ചി - 1 ടേബിൾസ്പൂൺ വെളുത്തുള്ളി - 1 ടീസ്പൂൺ സവാള - 1 എണ്ണം പച്ചമുളക് - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടാട്ടം മുളക് കൊണ്ട് വ്യത്യസ്തമായ രീതിയിൽ പുളിങ്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രുചികരമായ പുളിങ്കറി എളുപ്പത്തിൽ തയാറാക്കാൻ സാധിക്കും.

ചേരുവകൾ

  • കൊണ്ടാട്ടം മുളക് - 12 എണ്ണം 
  • വെളിച്ചെണ്ണ  - 5 ടേബിൾസ്പൂൺ
  • ഇഞ്ചി  - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 1 ടീസ്പൂൺ 
  • സവാള - 1 എണ്ണം 
  • പച്ചമുളക്  - 3 എണ്ണം 
  • ശർക്കര - ½ കപ്പ് 
  • പുളി വെള്ളം - ¼ കപ്പ് 
  • കടുക്  – ആവശ്യത്തിന് 
  • കറിവേപ്പില – ആവശ്യത്തിന് 
  • മുളകുപൊടി - ½ ടീസ്പുൺ 
  • മഞ്ഞൾപ്പൊടി - ¼ ടീസ്പുൺ 
  • ഉപ്പ് – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

∙വെളിച്ചെണ്ണ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്ത് കോരി എടുക്കാം.

ADVERTISEMENT

∙ മുളക്  വറുത്ത വെളിച്ചെണ്ണയിൽ നിന്നു രണ്ടു ടേബിൾസ്പൂൺ മറ്റൊരു പാത്രത്തിൽ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ  വഴറ്റിയശേഷം അതിലേക്ക് ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ തിളച്ചുവരുമ്പോൾ പുളിവെള്ളവും ഉപ്പും ചേർത്ത് ഇളക്കുക.

∙ തിളച്ച കറിയിലേക്ക് വറുത്തുവെച്ച കൊണ്ടാട്ടം മുളക് ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറുകിവരുമ്പോൾ കടുക് താളിച്ചിടുക.

ADVERTISEMENT

∙ കടുക് താളിക്കാനായി വെളിച്ചെണ്ണ  ചൂടാക്കി കടുകും  കറിവേപ്പിലയും ചേർത്ത് മൂത്തുവരുമ്പോൾ അതിലേക്ക് അല്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കറിയിലേക്ക് താളിക്കുക.

Show comments