കരിക്കിന്റെ ഗുണങ്ങൾ നഷ്ടമാകാതെ ഒരു സ്റ്റൂ
എത്ര രുചിയുള്ള പാനീയങ്ങൾ വിപണിയിൽ ഇറങ്ങിയാലും മലയാളികൾക്ക് ഇളനീരിനോടുള്ള ഇഷ്ടം കുറയുകയേയില്ല. ഓരോ തുള്ളിയിലും ധാതു ലവണങ്ങളുടെ പോഷണം നമുക്ക് നൽകുന്ന ഇളനിരിനൊപ്പം പിടിച്ചു നിൽക്കാൻ മറ്റേതു കൃത്രിമ പാനീയത്തിനാണ് സാധിക്കുക? ഇളനീരിന്റെയും കരിക്കിന്റെയും ഗുണങ്ങൾ അധികം നഷ്ടമാകാതെ ഒരു കറി; അതാണ് നമ്മുടെ

എത്ര രുചിയുള്ള പാനീയങ്ങൾ വിപണിയിൽ ഇറങ്ങിയാലും മലയാളികൾക്ക് ഇളനീരിനോടുള്ള ഇഷ്ടം കുറയുകയേയില്ല. ഓരോ തുള്ളിയിലും ധാതു ലവണങ്ങളുടെ പോഷണം നമുക്ക് നൽകുന്ന ഇളനിരിനൊപ്പം പിടിച്ചു നിൽക്കാൻ മറ്റേതു കൃത്രിമ പാനീയത്തിനാണ് സാധിക്കുക? ഇളനീരിന്റെയും കരിക്കിന്റെയും ഗുണങ്ങൾ അധികം നഷ്ടമാകാതെ ഒരു കറി; അതാണ് നമ്മുടെ ഇളനീർ സ്റ്റു. വളരെ വേഗത്തിൽ കുറച്ചു ചേരുവകൾ മാത്രം ഉപയോഗിച്ചു തയാറാക്കുന്ന ഈ കറി എല്ലാ ഭക്ഷണങ്ങൾക്കൊപ്പവും ഉഗ്രൻ കോമ്പിനേഷൻ ആണ്.
ഇളനീർ സ്റ്റു
ചേരുവകൾ
- കരിക്കിൻ വെള്ളം - ഒരു കരിക്കിന്റേത്
- കരിക്കിൻ കാമ്പ് - ഒരു കരിക്കിന്റേത്
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് - 1
- ഇഞ്ചി ചെറുതായി അരിഞ്ഞത് - ചെറിയ കഷ്ണം
- കറിവേപ്പില - ആവശ്യത്തിന്
- പച്ചമുളക് - 5 എണ്ണം
- ഏലയ്ക്കായ - 3 എണ്ണം
- കറുവപ്പട്ട - ചെറിയ പീസ്
- ഗ്രാമ്പു - 3 എണ്ണം
- മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കശുവണ്ടി - 15 എണ്ണം
- തേങ്ങാപ്പാൽ - 1 കപ്പ്
പാകം ചെയ്യുന്ന വിധം
ആദ്യം പാൻ വെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കണം. ചൂടായ എണ്ണയിലേക്ക് ഏലയ്ക്കാ, ഗ്രാമ്പു, കറുവപ്പട്ട എന്നിവ പൊടിച്ചു ചേർത്ത് മൂപ്പിക്കണം. അതിന് ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പിലയും ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടിയും ചേർക്കണം. അതിന് ശേഷം കരിക്കിൻ വെള്ളം ചേർത്ത് തിളപ്പിക്കണം. കരിക്കിൻ വെള്ളം ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കണം എന്നിട്ട് തീ കുറച്ച് വെച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് കശുവണ്ടി അരച്ചതും കരിക്കിൻ കാമ്പും കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ചൂടോടെ ഉപയോഗിക്കാം.