ഗോതമ്പ് അട, ലുക്ക് മാത്രമല്ല ടേസ്റ്റും ഉഗ്രൻ
ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിക്കെ അടിപൊളി ടേസ്റ്റ് മാത്രമല്ല ലുക്കും. ചേരുവകൾ ഗോതമ്പ് പൊടി - 2 ഗ്ലാസ് ഉപ്പ് - ആവശ്യത്തിന് വെള്ളം ഫില്ലിംഗ് തേങ്ങ തിരുമ്മിയത് - 1 കപ്പ് അവൽ - 1/2 കപ്പ് ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ ശർക്കര ഉരുക്കിയത് - 1/2 കപ്പ് തയാറാക്കുന്ന വിധം ഒരു

ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിക്കെ അടിപൊളി ടേസ്റ്റ് മാത്രമല്ല ലുക്കും.
ചേരുവകൾ
- ഗോതമ്പ് പൊടി - 2 ഗ്ലാസ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം
ഫില്ലിംഗ്
- തേങ്ങ തിരുമ്മിയത് - 1 കപ്പ്
- അവൽ - 1/2 കപ്പ്
- ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ
- ശർക്കര ഉരുക്കിയത് - 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇടുക. അതിലേക്ക് അവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നത് പോലെ കുഴച്ച് മാറ്റി വയ്ക്കുക.
വേറൊരു ബൗളിൽ 1 കപ്പ് തേങ്ങായും 1/2 കപ്പ് അവലും ശർക്കര ഉരുക്കിയതും ഏലയ്ക്കായ പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
ഇനി മാവ് ചെറിയ ഉരുളകളാക്കി ഓരോന്നും ചപ്പാത്തിയുടെ ആകൃതിയിൽ പരത്തി എടുക്കുക.
പരത്തിയ ചപ്പാത്തിയുടെ ഒരു സൈഡിൽ തേങ്ങാ ശർക്കര കൂട്ട് നിരത്തുക, അതിന് ശേഷം മടക്കി രണ്ടു വശവും ഒട്ടിച്ച് എടുക്കുക.
ഇനി ഒരു തവയിൽ കുറച്ചു എണ്ണ തേച്ചു രണ്ടു വശവും മൊരിച്ചെടുക്കുക. ടെസ്റ്റി ആയ ഗോതമ്പ് അട റെഡി.