രുചികരമായ തലശ്ശേരി മീൻ ബിരിയാണി
മീൻ മസാലരുചിയിൽ തകർപ്പൻ തലശ്ശേരി ബിരിയാണി തയാറാക്കിയാലോ? ചേരുവകൾ മീൻ മസാല പുരട്ടാൻ നെയ്മീൻ - 1/2കിലോ മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി - 2 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ പെരുംജീരകപ്പൊടി - 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ചോറ് തയാറാക്കാൻ ജീരകശാല അരി - 4

മീൻ മസാലരുചിയിൽ തകർപ്പൻ തലശ്ശേരി ബിരിയാണി തയാറാക്കിയാലോ?
ചേരുവകൾ
- മീൻ മസാല പുരട്ടാൻ
- നെയ്മീൻ - 1/2കിലോ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- പെരുംജീരകപ്പൊടി - 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ചോറ് തയാറാക്കാൻ
- ജീരകശാല അരി - 4 കപ്പ്
- വെള്ളം - 6 കപ്പ്
- കറുവാപട്ട - 2 ചെറിയ കഷ്ണം
- ഗ്രാമ്പു - 4 എണ്ണം
- വഴനയില - 1 എണ്ണം
- ഏലയ്ക്കായ - 4 എണ്ണം
- നെയ്യ് - 3 ടേബിൾസ്പൂൺ
- ഓയിൽ - 3 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
മസാല തയാറാക്കാൻ
- സവാള - 4 എണ്ണം ( നീളത്തിൽ മുറിച്ചത് )
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 4( ചതച്ചത് )
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- കുരുമുളകുപൊടി - അരടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- തൈര് - 1 ടേബിൾസ്പൂൺ
- മല്ലിയില - അര കപ്പ് മുറിച്ചത്
- പുതിനയില - കാൽ കപ്പ് മുറിച്ചത്
- തക്കാളി - 2 ഇടത്തരം
- ഉപ്പ് - ആവശ്യത്തിന്
അലങ്കരിക്കാൻ
- നെയ്യിൽ വറുത്ത സവാള
- അണ്ടിപരിപ്പ് - 1 കൈപിടി
- മുന്തിരി - 1 കൈപിടി
- മല്ലിയില -
- പുതിനയില
തയാറാക്കുന്ന വിധം
ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മസാല പുരട്ടിവയ്ക്കാം. ഇത് കുറച്ച് സമയം മാറ്റിവയ്ക്കാം. ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് മീൻ വറുത്തെടുക്കാം. മീൻ വറുത്തെടുത്ത അതേ ഓയിലിൽ തന്നെ സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം. സവാള നന്നായി വഴന്നതിന് ശേഷം ഇതിൽ ചെറുതായി മുറിച്ച തക്കാളി ചേർക്കാം ശേഷം മസാല പൊടികൾ ചേർത്തതിന് ശേഷം നാരങ്ങാനീര്, ചെറുതായി മുറിച്ച മല്ലിയില, പുതിനയില എന്നിവ ചേർക്കാം. ഇതിൽ അധികം പുളിയില്ലാത്ത തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം. മസാല തയാർ
ഇനി ചോറ് തയാറാക്കാൻ ഒരു കുഴിയുള്ള പാത്രത്തിൽ നെയ്യും ഓയിലും ഒഴിച്ച് ചൂടായതിനു ശേഷം മസാലകൾ ഇട്ട് ഒന്ന് ഇളക്കിയതിന് ശേഷം കഴുകി ഉറ്റിവച്ച ജീരകശാല അരി ചേർക്കാം, ഒന്ന് വറുത്തതിന് ശേഷം ഇതിൽ എടുത്തുവച്ച ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കാം. വേവിച്ച ചോറ് മീതെ മീൻ മസാല വീണ്ടും ചോറ് എന്നീ ക്രമത്തിൽ 15 മിനിറ്റ് ദം ചെയ്തെടുക്കാം. നല്ല രുചിയുള്ള തലശ്ശേരി മീൻ ബിരിയാണി തയാർ.