ഊണിന് ഒരുക്കാം വെണ്ടയ്ക്കാ മസാല കറി
ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള വെണ്ടയ്ക്ക മസാല കറി തയാർ. ചേരുവകൾ വെണ്ടയ്ക്ക - 200 ഗ്രാം സവാള - 1 എണ്ണം (വലുത് ) തക്കാളി - 1 എണ്ണം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 2 ടേബിൾസ്പൂൺ ഓയിൽ - 4 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4ടീസ്പൂൺ മുളകുപൊടി - 3/4 ടേബിൾസ്പൂൺ കുരുമുളക് പൊടി -

ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള വെണ്ടയ്ക്ക മസാല കറി തയാർ.
ചേരുവകൾ
- വെണ്ടയ്ക്ക - 200 ഗ്രാം
- സവാള - 1 എണ്ണം (വലുത് )
- തക്കാളി - 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 2 ടേബിൾസ്പൂൺ
- ഓയിൽ - 4 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4ടീസ്പൂൺ
- മുളകുപൊടി - 3/4 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ജീരകപ്പൊടി - 1 ടീസ്പൂൺ
- ചാട്ട് മസാല - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാകുന്ന വിധം
പകുതിയായി മുറിച്ചു വച്ച വെണ്ടയ്ക്ക ഓയിലിൽ ചെറുതായി 2 മിനിറ്റ് വഴറ്റിയെടുക്കണം. ശേഷം ഇത് പാനിൽ നിന്ന് മാറ്റണം. ശേഷം അതേ പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റണം. പൊടികൾ ചേർക്കാം, ഇതിൽ ചെറുതായി മുറിച്ച തക്കാളി ചേർത്ത് വഴറ്റാം. ഇതിൽ വഴറ്റിയ വെണ്ടയ്ക്കയും ആവശ്യത്തിന് ഉപ്പും ചേർക്കാം ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കണം. 2 മിനിറ്റ് കഴിഞ്ഞാൽ കറി റെഡി.