നല്ല സൂപ്പർടേസ്റ്റി‌ മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. എരിവോടുകൂടിയാണ് ഈ കറി തയാറാക്കുന്നത്. എരിവ് കുറവ് മതിയെങ്കിൽ മുളകിന്റെ അളവ് കുറയ്ക്കാം. ചേരുവകൾ മത്തി - ½ കിലോഗ്രാം ചെറിയ ഉള്ളി - 15 എണ്ണം പച്ചമുളക് - 6 എണ്ണം വെളുത്തുള്ളി - ഒരു കുടം ഇഞ്ചി - 1 കഷ്ണം കുടംപുളി – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല സൂപ്പർടേസ്റ്റി‌ മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. എരിവോടുകൂടിയാണ് ഈ കറി തയാറാക്കുന്നത്. എരിവ് കുറവ് മതിയെങ്കിൽ മുളകിന്റെ അളവ് കുറയ്ക്കാം.

ചേരുവകൾ

  • മത്തി - ½ കിലോഗ്രാം
  • ചെറിയ ഉള്ളി - 15 എണ്ണം
  • പച്ചമുളക് - 6 എണ്ണം
  • വെളുത്തുള്ളി - ഒരു കുടം
  • ഇഞ്ചി - 1  കഷ്ണം
  • കുടംപുളി – 2 കഷ്ണം
  • വറ്റൽമുളക്  - 15 എണ്ണം
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
  • കാശ്മീരി ചില്ലി പൗഡർ - 1 ടീസ്പൂൺ
  • കറിവേപ്പില - 4 തണ്ട് 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ - പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • വറ്റൽമുളകും കുടംപുളിയും അരമണിക്കൂർ  കുതിർക്കാൻ വയ്ക്കണം.
  • പകുതി ചെറിയ ഉള്ളി അരിഞ്ഞെടുക്കുക.
  • പച്ചമുളക് നടുവേ കീറിയെടുക്കുക.
  • ഒരു മൺചട്ടിയിൽ  വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. 
  • അരിഞ്ഞു വച്ചിരിക്കുന്ന ചെറിയഉള്ളിയും പച്ചമുളകും അല്പം കറിവേപ്പിലയും കൂടി ചേർത്ത് ചെറു തീയിൽ വഴറ്റുക.
  • ബാക്കി ഇരിക്കുന്ന  ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിൽ ചതച്ചെടുത്ത് ചേർത്ത് കൊടുക്കുക. 
  • പച്ചമണം മാറുന്നതു വരെ ചെറു തീയിൽ വഴറ്റി എടുക്കുക.

  • കുതിർത്തു വച്ചിരിക്കുന്ന വറ്റൽമുളക് മിക്സിയിൽ അരച്ച് ചേർക്കാം.
  • അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക.
  • കറിക്ക് നല്ല കളർ വേണം എങ്കിൽ ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ കൂടി ചേർത്ത് കൊടുക്കുക.
  • പച്ച മണം മാറുമ്പോൾ കുടംപുളി വെള്ളത്തോടുകൂടി തന്നെ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
  • തീ കൂട്ടി വച്ച് ചാറ് തിളച്ചു വരുമ്പോൾ മത്തി ചേർത്തു കൊടുക്കുക.
  • കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ മീഡിയം ഫ്ളെയിമിൽ 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
  • ഇനി തീ ഓഫ് ചെയ്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു തവി  ഉപയോഗിക്കാതെ ചട്ടി ഒന്നു ചുറ്റിച്ചെടുക്കുക.