ചൂട് ചോറിനൊപ്പം മത്തങ്ങ മധുരക്കറി
ചൂട് ചോറിനൊപ്പം കഴിക്കാൻ മത്തങ്ങ മധുരക്കറി. പുളിശ്ശേരിയും സാമ്പാറും കഴിച്ച് മടുത്തവർക്ക് ഏറെ രുചിയുള്ള ഈ കറി ഒന്ന് പരീക്ഷിച്ചു നോക്കാം. ചേരുവകൾ മത്തങ്ങ- 300 ഗ്രാം വെള്ളം - രണ്ട് കപ്പ് പുളി പിഴിഞ്ഞത് - ഒരു ചെറിയനാരങ്ങാ വലുപ്പത്തിൽ ശർക്കര - ഒരു ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി - അര

ചൂട് ചോറിനൊപ്പം കഴിക്കാൻ മത്തങ്ങ മധുരക്കറി. പുളിശ്ശേരിയും സാമ്പാറും കഴിച്ച് മടുത്തവർക്ക് ഏറെ രുചിയുള്ള ഈ കറി ഒന്ന് പരീക്ഷിച്ചു നോക്കാം.
ചേരുവകൾ
- മത്തങ്ങ- 300 ഗ്രാം
- വെള്ളം - രണ്ട് കപ്പ്
- പുളി പിഴിഞ്ഞത് - ഒരു ചെറിയനാരങ്ങാ വലുപ്പത്തിൽ
- ശർക്കര - ഒരു ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- മുളകുപൊടി - ഒരു ടീസ്പൂൺ
- തേങ്ങ ചിരകിയത് - ഒരു മുറി
- ജീരകം - അര ടീസ്പൂൺ
- വെളുത്തുള്ളി - 4 അല്ലി
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ചെറിയ ഉള്ളി - 1
- ഉണക്ക മുളക് - 2
- കറിവേപ്പില
- കായപ്പൊടി-1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- മത്തങ്ങ തൊലി കളയാതെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക.
- ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് അരിഞ്ഞുവച്ച മത്തങ്ങയും പുളി പിഴിഞ്ഞതും ശർക്കരയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
- തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ അൽപം വെള്ളം ചേർത്ത് നന്നായി അരച്ച് വയ്ക്കണം.
- മത്തങ്ങ നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് കൊടുക്കാം. തിളച്ചു കുറുകുമ്പോൾ തീ ഓഫ് ചെയ്യാം.
- ഇനി മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും, ഉണക്കമുളകും ,കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി അൽപം കായപ്പൊടിയും ചേർത്ത് കറിയിലേക്ക് ഒഴിച്ച് ഇളക്കുക.
- രുചികരമായ മത്തങ്ങ മധുരക്കറി തയാർ.