ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് തയാറാക്കിയാലോ ചേരുവകൾ · ചെമ്മീൻ – 1 കിലോ · സവാള – 2 എണ്ണം (വലുത് ) · ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ · പച്ചമുളക് – 4 എണ്ണം · തക്കാളി – 2 എണ്ണം (മീഡിയം സൈസ് ) · നാരങ്ങാ നീര് – 1 ടീസ്പൂൺ · മഞ്ഞൾപ്പൊടി – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് തയാറാക്കിയാലോ

ചേരുവകൾ 

  • ·         ചെമ്മീൻ  – 1 കിലോ 
  • ·         സവാള  – 2 എണ്ണം (വലുത് )
  • ·         ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2  ടേബിൾസ്പൂൺ 
  • ·         പച്ചമുളക്  – 4 എണ്ണം 
  • ·         തക്കാളി – 2 എണ്ണം (മീഡിയം സൈസ് )
  • ·         നാരങ്ങാ നീര്  – 1 ടീസ്പൂൺ 
  • ·         മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ 
  • ·         മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ 
  • ·         കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ 
  • ·         മുളകുപൊടി  – 2 ടേബിൾസ്പൂൺ 
  • ·         ഗരം മസാല – 1 ടീസ്പൂൺ 
  • ·         കറിവേപ്പില – ആവശ്യത്തിന് 
  • ·         ഉപ്പ് – ആവശ്യത്തിന് 
  • ·         വെളിച്ചെണ്ണ – ആവശ്യത്തിന് 
  • ·         ചൂട് വെള്ളം  – അരക്കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ മാറ്റിവയ്ക്കുക. 

അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റൗവിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക. ഇനി ഒരു പാൻ വച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക. കുറച്ച് ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും. സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് യോജിപ്പിച്ച ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക .ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈ മിക്സിലേക്കു രണ്ടു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ച മണം മാറിയാൽ തക്കാളിയും ചേർത്ത് മൂടി വച്ച് വഴറ്റുക (ആവശ്യത്തിന് ഉപ്പും ചേർക്കാം). തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വച്ച ചെമ്മീൻ ചേർത്ത് യോജിപ്പിച്ച് അരക്കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വയ്ക്കുക. (മീഡിയം തീയിൽ വയ്ക്കണം) ഇനി മൂടി തുറന്നു ഗരം മസാല കൂടി ചേർത്ത് ഒന്ന് ഡ്രൈയാക്കി എടുക്കണം. കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. ടേസ്റ്റി ചെമ്മീൻ  റോസ്‌റ്റ്  തയാർ, ചൂടോടെ വിളമ്പാം.