കൊതിപ്പിക്കുന്ന രുചിയിൽ നെയ്പ്പായസം
ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയാറാക്കിയാലോ. ചേരുവകൾ ഉണക്കലരി -അര കപ്പ് ശർക്കര -300 ഗ്രാം നെയ്യ് -5 ടേബിൾസ്പൂൺ തേങ്ങ ചിരകിയത് -മുക്കാൽ കപ്പ് ഏലയ്ക്ക ചതച്ചത്- 5 തയാറാക്കുന്ന വിധം ഉണക്കലരി നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ

ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയാറാക്കിയാലോ.
ചേരുവകൾ
- ഉണക്കലരി -അര കപ്പ്
- ശർക്കര -300 ഗ്രാം
- നെയ്യ് -5 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത് -മുക്കാൽ കപ്പ്
- ഏലയ്ക്ക ചതച്ചത്- 5
തയാറാക്കുന്ന വിധം
- ഉണക്കലരി നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
- ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് പാനിയാക്കി അരിച്ചെടുക്കുക .
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കുതിർത്തുവച്ച അരി ചെറിയ തീയിൽ നന്നായി വറുക്കുക.
- ഇതിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളവും ഏലയ്ക്ക ചതച്ചതും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.
- അരി വെന്ത് ഉടയുന്നത് വരെ വേവിച്ചെടുക്കണം . വെള്ളം ആവശ്യമുണ്ടെങ്കിൽ ഇടക്ക് ചേർത്തുകൊടുക്കാം.
- നന്നായി വെന്ത അരിയിലേക്ക് ശർക്കര പാനിയും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.
- അരിയും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.
- എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം.
- രുചികരമായ നെയ്പായസം തയ്യാർ.
- നല്ല ചൂടോടെ അല്പം തെറ്റിപ്പൂവും തുളസിയിലയും വിതറി വാഴയിലകൊണ്ട് അടച്ചു അൽപനേരം വെച്ചാൽ പായസത്തിന് രുചിയേറും.