കൊഞ്ചു തീയലുണ്ടെങ്കിൽ ചോറ് കൂടുതൽ കരുതണേ...
ചോറ് വീണ്ടും വീണ്ടും ഉണ്ണാൻ തോന്നിപ്പിക്കുന്നൊരു കറിയാണിത്. ചേരുവകൾ ചെമ്മീൻ (കൊഞ്ച്) - 500 ഗ്രാം ചിരകിയ തേങ്ങ - 1/2 വറ്റൽ മുളക് - 3 - 4 എണ്ണം മല്ലി - 1 1/2 ടേബിൾസ്പൂൺ കടുക് - 3/4 ടീസ്പൂൺ കുരുമുളക് - 1 ടീസ്പൂൺ ഉലുവ - 5 - 6 എണ്ണം ചെറിയ ഉള്ളി - 10 - 12 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷണം

ചോറ് വീണ്ടും വീണ്ടും ഉണ്ണാൻ തോന്നിപ്പിക്കുന്നൊരു കറിയാണിത്.
ചേരുവകൾ
- ചെമ്മീൻ (കൊഞ്ച്) - 500 ഗ്രാം
- ചിരകിയ തേങ്ങ - 1/2
- വറ്റൽ മുളക് - 3 - 4 എണ്ണം
- മല്ലി - 1 1/2 ടേബിൾസ്പൂൺ
- കടുക് - 3/4 ടീസ്പൂൺ
- കുരുമുളക് - 1 ടീസ്പൂൺ
- ഉലുവ - 5 - 6 എണ്ണം
- ചെറിയ ഉള്ളി - 10 - 12 എണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷണം കൊത്തിയരിഞ്ഞത്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കറിവേപ്പില / ഉപ്പ് / എണ്ണ / വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ തേങ്ങ, മല്ലി, മുളക്, കുരുമുളക്, ഉലുവ എന്നിവ ചേർത്ത് നല്ല ഒരു ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക. ഇത് നന്നായി തണുത്ത ശേഷം ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അതിനുശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരയ്ക്കുക.
ഇനി ഒരു പാനിൽ കടുക് വറുത്ത് ചെറിയ ഉള്ളി, കറിവേപ്പില, ഇഞ്ചി, വറ്റൽ മുളക് എന്നിവ നന്നായി വഴറ്റിയെടുക്കുക. നന്നായി വഴറ്റിയ ശേഷം, വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച്, അല്പം ഉപ്പും മഞ്ഞളും വെള്ളവും ചേർത്ത് അടച്ചുവച്ച് വേവിച്ചെടുക്കുക. കൊഞ്ച് നന്നായി വെന്തു വന്നശേഷം അരപ്പു ചേർത്ത് ഇളക്കി തിളപ്പിക്കുക. ഒരു ചെറിയ കഷണം വാളൻ പുളി വെള്ളത്തിൽ ഇട്ടു കുതിർത്തു പിഴിഞ്ഞെടുക്കുക. തിളച്ചുവന്ന കറിയിലേക്കു രുചിക്കനുസരിച്ചു പിഴിഞ്ഞ് വച്ച പുളി ചേർത്ത് ഇളക്കുക. ഒന്നുകൂടി തിളച്ച ശേഷം വാങ്ങി വയ്ക്കാവുന്നതാണ്.