തട്ടുകട രുചിയിൽ നാടൻ ബീഫ് കറി
തട്ടുകടസ്റ്റൈൽ ബീഫ് കറിയുണ്ടെങ്കിൽ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ചോറിനും വേറേ കറി വേണ്ട! ചേരുവകൾ • ബീഫ് - 1/2 കിലോഗ്രാം • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ • വിനാഗിരി - 1 ടീസ്പൂൺ • സവാള - 2 (ചെറിയത് ) • തക്കാളി - 1 ( ചെറിയത്) • ഇഞ്ചി - ചെറിയ കഷണം • വെളുത്തുള്ളി - 15 അല്ലി • കുരുമുളക് - 1 tsp •

തട്ടുകടസ്റ്റൈൽ ബീഫ് കറിയുണ്ടെങ്കിൽ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ചോറിനും വേറേ കറി വേണ്ട!
ചേരുവകൾ
ബീഫ് - 1/2 കിലോഗ്രാം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
വിനാഗിരി - 1 ടീസ്പൂൺ
സവാള - 2 (ചെറിയത് )
തക്കാളി - 1 ( ചെറിയത്)
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 15 അല്ലി
കുരുമുളക് - 1 tsp
പെരുംജീരകം - 11/2 ടീസ്പൂൺ
മല്ലിപ്പൊടി - 11/2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
മുളകു പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
തയാറാക്കുന്ന വിധം
- ബീഫിലേക്കു മഞ്ഞൾപ്പൊടിയും വിനാഗിരിയും ഉപ്പും ചേർത്ത് കുക്കറിൽ മുക്കാൽ ഭാഗം വരെ വേവിച്ചെടുക്കുക.
- ഒരു പാനിൽ കുരുമുളകും പെരുംജീരകവും ചേർത്ത് മൂത്തുവരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലപൊടി എന്നിവ കൂടി ചേർത്ത് ചൂടാക്കി എടുക്കുക.
- തണുത്തു കഴിയുമ്പോൾ അല്പം വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
- പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർത്ത് പച്ചമണം മാറുമ്പോൾ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക.
- ഇനി തക്കാളി അരിഞ്ഞു ചേർത്ത് അടച്ചുവച്ച് വേവിക്കുക.
- വെന്തുവരുമ്പോൾ ബീഫും അരച്ച് വച്ചിരിക്കുന്ന മസാലയും കറിവേപ്പിലയും ചേർത്ത് കൊടുക്കുക
- ഗ്രേവിയുടെ ആവശ്യം അനുസരിച്ചു തിളച്ചവെള്ളം ചേർത്ത് വേവിച്ചെടുക്കുക.