തേങ്ങാക്കൊത്തും ചെറിയുള്ളിയും ചേർന്ന നല്ല നാടൻ ബീഫ് പെരളൻ
നാടൻ രീതിയിൽ തേങ്ങാക്കൊത്തിട്ട രസികൻ ബീഫ് പെരളൻ, കപ്പയ്ക്കൊപ്പം സൂപ്പർ രുചിയിൽ തയാറാക്കാം. ചേരുവകൾ • ബീഫ് - 1 കിലോഗ്രാം • സവാള - 1 ഇടത്തരം • ചെറിയ ഉള്ളി - 30 എണ്ണം • വെളുത്തുള്ളി - 12 അല്ലി • ഇഞ്ചി - വലിയ ഒരു കഷണം. • പച്ചമുളക് - 6 എണ്ണം • തേങ്ങ - 1/2 മുറി (നീളത്തിൽ അരിഞ്ഞത്) • വിനാഗിരി -1

നാടൻ രീതിയിൽ തേങ്ങാക്കൊത്തിട്ട രസികൻ ബീഫ് പെരളൻ, കപ്പയ്ക്കൊപ്പം സൂപ്പർ രുചിയിൽ തയാറാക്കാം.
ചേരുവകൾ
• ബീഫ് - 1 കിലോഗ്രാം
• സവാള - 1 ഇടത്തരം
• ചെറിയ ഉള്ളി - 30 എണ്ണം
• വെളുത്തുള്ളി - 12 അല്ലി
• ഇഞ്ചി - വലിയ ഒരു കഷണം.
• പച്ചമുളക് - 6 എണ്ണം
• തേങ്ങ - 1/2 മുറി (നീളത്തിൽ അരിഞ്ഞത്)
• വിനാഗിരി -1 ടീസ്പൂൺ
• ഉപ്പ് - പാകത്തിന്
മസാലയ്ക്കു വേണ്ടത്
• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
• മുളകുപൊടി - 2 ടീസ്പൂൺ
• മല്ലിപ്പൊടി - 3 ടീസ്പൂൺ
• ഇറച്ചിമസാല - 2 ടീസ്പൂൺ
• കുരുമുളകുപൊടി - 1 ടീസ്പൂൺ
• ഗരം മസാല - 3/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി തേങ്ങ വറുത്ത് കോരിമാറ്റാം.
- ഇതേ വെളിച്ചെണ്ണയിലേക്ക് കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് പച്ച മണം മാറുമ്പോൾ കീറിയ പച്ചമുളകും ചേർത്തിളക്കാം. സവാളയും ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കാം.
- വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല എന്നിവയും കുറച്ചു വെള്ളവും കൂടി ചേർത്ത് എണ്ണ തെളിയുമ്പോൾ ചെറിയ കഷണങ്ങളാക്കിയ ബീഫും ചേർത്ത് കൊടുക്കാം. അവശ്യത്തിനുള്ള ഉപ്പും, വിനാഗിരിയും, വറുത്ത തേങ്ങാക്കൊത്തും ചേർത്തിളക്കി വേവിച്ചെടുക്കാം.
- വെന്ത് കഴിയുമ്പോൾ കുരുമുളകുപൊടിയും ഗരം മസാലയും കറിവേപ്പിലയും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി വരട്ടി എടുക്കാം.
- നല്ല നാടൻ ബീഫ് പെരളൻ റെഡി.