കീമ മസാലയ്ക്ക് വേണ്ടി സാധാരണയായി മട്ടൺ, ചിക്കൻ ഒക്കെ ആണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നമ്മുക്ക് സ്വദിഷ്ടമായ വെജിറ്ററിയൻ കീമ മസാല ഉണ്ടാക്കാം അതാണ് നമ്മുടെ ഈ സോയ കീമ മസാല. ഇത് സോയ ചങ്ക്‌സ് കീമ കൊണ്ടാണ് തയാറാക്കുന്നത്. ചപ്പാത്തിക്കും ചോറിനും പൊറോട്ടക്കും ബ്രഡിനും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു വിഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീമ മസാലയ്ക്ക് വേണ്ടി  സാധാരണയായി മട്ടൺ, ചിക്കൻ ഒക്കെ ആണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നമ്മുക്ക് സ്വദിഷ്ടമായ വെജിറ്ററിയൻ കീമ മസാല  ഉണ്ടാക്കാം അതാണ് നമ്മുടെ ഈ സോയ കീമ മസാല. ഇത് സോയ ചങ്ക്‌സ് കീമ കൊണ്ടാണ് തയാറാക്കുന്നത്. ചപ്പാത്തിക്കും ചോറിനും പൊറോട്ടക്കും ബ്രഡിനും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു വിഭവം കൂടി ആണ് ഇത്.

ചേരുവകൾ

  • സോയ ചങ്ക്‌സ് - 1 കപ്പ്‌
  • സവാള - 2
  • തക്കാളി - 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • കറുവപ്പട്ട - ഒരു ചെറിയ പീസ്
  • ഏലക്കായ - 1
  • തക്കോലം - 1
  • ജീരകം - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • തൈര് - 1/4 കപ്പ്‌
  • ഉപ്പ്
  • നെയ്യ് - 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • ഗ്രീൻ പീസ് - 1/2 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം സോയ ചങ്ക്‌സ് 10 മിനിറ്റ് ചൂട് വെള്ളത്തിൽ കുതിർത്തു വയ്ക്കണം എന്നിട്ട് കഴുകി വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. അതിന് ശേഷം പാൻ വെച്ച് 2 ടേബിൾസ്പൂൺ നെയ്യും 1 ടേബിൾസ്പൂൺ  ഓയിലും ഒഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ജീരകം എന്നിവ ഇട്ട് മൂപ്പിച്ച ശേഷം പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റണം. സവാള ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ തക്കാളി കൂടി ചേർത്ത് വഴറ്റണം എന്നിട്ട് 2 മിനിറ്റ് അടച്ചു വച്ച് വേവിക്കണം. അതിന് ശേഷം പൊടികൾ ചേർത്ത് വഴറ്റണം എന്നിട്ട് തീ ഓഫ്‌ ചെയ്ത് മസാല തണുക്കാൻ വയ്ക്കണം തണുത്ത ശേഷം തൈര് ചേർത്ത് ഇളക്കി വീണ്ടും തീ കത്തിച്ചു 2 മിനിറ്റ് തീ കുറച്ച് ഇളക്കിയ ശേഷം 2 മിനിറ്റ് അടച്ചു വയ്ക്കണം. ഇതിലേക്ക് അര കപ്പ്‌ ഗ്രീൻ പീസും സോയാ കീമയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കണം. ഇതിലേക്ക് ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് 5 മിനിറ്റ് ലോ ഫ്‌ളൈമിൽ വേവിക്കണം. വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ തീ ഓഫ്‌ ചെയ്യണം.വേറെ ഒരു പാൻ വച്ച്  അതിൽ 1 ടീസ്പൂൺ നെയ്യൊഴിച്ചു 1 ടീസ്പൂൺ ഇഞ്ചി ഇട്ട് മൂപ്പിക്കണം അതിന് ശേഷം തീ ഓഫ്‌ ചെയ്തിട്ട് 1/2 ടീസ്പൂൺ മുളകുപൊടി കൂടി ഇട്ട് മൂപ്പിച്ച ശേഷം കീമ മസാലയിൽ ചേർത്ത് ഇളക്കണം.