നല്ല പഞ്ഞിപോലുള്ള ഡോനട്ട് ഉണ്ടാക്കാം ചേരുവകൾ : -മൈദ - 300 ഗ്രാം (2 1/4 കപ്പ്‌ ) -പഞ്ചസാര - 50 ഗ്രാം (1/4 കപ്പ്‌ ) -ചെറുചൂട് പാൽ - 120 എംൽ (1/2 കപ്പ്‌ ) -ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത് ) - 50 ഗ്രാം (1/4 കപ്പ്‌ ) -ഉപ്പ് - 1/4 ടീസ്പൂൺ -യീസ്റ്റ് - 2 ടീസ്പൂൺ -മുട്ട - 1 -സൺഫ്ലവർ ഓയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പഞ്ഞിപോലുള്ള ഡോനട്ട് ഉണ്ടാക്കാം 

ADVERTISEMENT

ചേരുവകൾ :

-മൈദ - 300 ഗ്രാം (2 1/4 കപ്പ്‌ )

-പഞ്ചസാര - 50 ഗ്രാം (1/4 കപ്പ്‌ )

ADVERTISEMENT

-ചെറുചൂട് പാൽ - 120 എംൽ (1/2 കപ്പ്‌ )

-ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത് ) - 50 ഗ്രാം (1/4 കപ്പ്‌ )

-ഉപ്പ് - 1/4 ടീസ്പൂൺ

-യീസ്റ്റ് - 2 ടീസ്പൂൺ

ADVERTISEMENT

-മുട്ട - 1

-സൺഫ്ലവർ ഓയിൽ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

• ഒരു ബൗളിലോട്ട് ചെറുചൂട് പാലും യീസ്റ്റും കൂട്ടിചേർക്കുക. ഇത് മാറ്റി വയ്ക്കുക. 5 - 10 മിനിറ്റ് കഴിയുമ്പോൾ ഇത് പുളിച്ച് പൊങ്ങുന്നതാണ്. പുളിച്ച് പൊങ്ങിയശേഷം ഇതിലേക്ക്  ഉരുക്കിയ ബട്ടറും മുട്ടയും ചേർത്ത് യോജിപ്പിക്കുക.

• വേറൊരു ബൗളിൽ മൈദ, ഉപ്പ്  പഞ്ചസാര എന്നിവ ചേർത്ത്   നന്നായി യോജിപ്പിക്കുക.

• ഇതിൽ  യീസ്റ്റ് മിശ്രിതം   ചേർത്ത് നന്നായി കുഴച്ചെടുക്കുക. സ്റ്റാൻഡ് മിക്സർ/ഹാൻഡ് മിക്സർ അഥവാ കൈകൊണ്ട്‌ തന്നെ നന്നായി കുഴച്ച്  എടുക്കാവുന്നതാണ്.

• കുഴച്ചെടുത്ത ഈ മാവ് ഒരു എണ്ണ തടവിയ ബൗളിലോട്ട് മാറ്റി ഒരു മണിക്കൂർ  അടച്ച് വയ്ക്കുക.

• ഒരു മണിക്കൂറിനുശേഷം പൊങ്ങിയ മാവ് എടുത്ത് ഒന്നുകൂടി കുഴച്ചു  1/2 ഇഞ്ച്  കട്ടിയിൽ പരത്തി എടുക്കാം. ഡോനട്ട് കട്ടർ ഉപയോഗിച്ച് കട്ട്‌ ചെയ്ത് എടുക്കുക.

• ഇത് ഒരു ട്രെയിലേക്ക്  വെച്ച് വീണ്ടും പൊങ്ങാൻ മാറ്റിവയ്ക്കുക.

• ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂട് ആകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഡോനട്ട് ഇട്ട് ചെറുതീയിൽ വറുത്ത് എടുക്കാം.

• വറുത്ത് എടുത്ത ഈ ഡോനട്ട് ചെറുചൂടോടെ പഞ്ചസാര പൊടിയിലോ, ചോക്ലേറ്റിലോ  മുക്കി ഇഷ്ട്ടം അനുസരിച്ച്  എടുക്കാവുന്നതാണ്.

നല്ല അടിപൊളി ഡോനട്ട് തയ്യാർ.