ക്രിസ്മസിന് വിരുന്നുകാർക്ക് ഒരുക്കാം സവാള വഴറ്റാതെ നല്ല കുറുകിയ ഗ്രേവിയിൽകിടിലൻ മുട്ടറോസ്റ്റ്. അപ്പം, പുട്ട്, പത്തിരി, ഇടിയപ്പം എന്നിവയുടെ കൂടെ ചൂടോടെ വിളമ്പാം. ചേരുവകൾ മുട്ട -3 എണ്ണം വെള്ളം - മുട്ട വേവിയ്ക്കാൻ സവാള തീരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – 2 പച്ചമുളക് നെടുകെ കീറിയത് - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസിന് വിരുന്നുകാർക്ക് ഒരുക്കാം സവാള വഴറ്റാതെ നല്ല കുറുകിയ ഗ്രേവിയിൽകിടിലൻ  മുട്ടറോസ്റ്റ്. അപ്പം, പുട്ട്, പത്തിരി, ഇടിയപ്പം എന്നിവയുടെ കൂടെ ചൂടോടെ വിളമ്പാം.  

ചേരുവകൾ

  • മുട്ട -3 എണ്ണം 
  • വെള്ളം - മുട്ട വേവിയ്ക്കാൻ 
  • സവാള തീരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – 2 
  • പച്ചമുളക് നെടുകെ കീറിയത് - 2  എണ്ണം 
  • തക്കാളി – പകുതി ചെറുതായി അരിഞ്ഞത് 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്  -ഒരു ടേബിൾസ്പൂൺ 
  • കടുക് -കാൽ ടീസ്പൂൺ 
  • പെരുംജീരകം -കാൽ ടീസ്പൂൺ 
  • മുളകുപൊടി -2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ 
  • ചിക്കൻ മസാല -2 ടീസ്പൂൺ 
  • കുരുമുളകുപൊടി -അര ടീസ്പൂൺ 
  • പെരുംജീരകപൊടി -കാൽ ടീസ്പൂൺ 
  • ഗരം മസാല പൊടിച്ചെടുത്തത്‌ -അര ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി -2 നുള്ള് 
  • മല്ലിയില -ഒരു ടേബിൾസ്പൂൺ 
  • കറിവേപ്പില -ആവശ്യത്തിന് 
  • വെള്ളം 
  • ഉപ്പ്‌ 
  • വെളിച്ചെണ്ണ 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മുട്ട വേവിയ്ക്കുക.
  • മുട്ട വേവിയ്ക്കാൻ വെള്ളം ചെറിയ തിള വരുമ്പോൾ തന്നെ തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക, പതിനാലു മിനിറ്റിനു ശേഷം മുട്ട തണുത്ത വെള്ളത്തിൽ ഇടുക, ചെറിയചൂടോടെ തന്നെ തോട് അടർത്തി മാറ്റുക. 
  • സവാള, പച്ചമുളക്, തക്കാളി ആവശ്യത്തിന് ഉപ്പും നാല് ടേബിൾസ്പൂൺ   വെള്ളവും ഒഴിച്ച് പ്രഷർ കുക്കറിൽ തീ കൂട്ടിവെച്ച് അഞ്ചു വിസിൽ വരുന്നത് വരെ വേവിയ്ക്കുക ,മീഡിയം തീയിൽ മൂന്ന് വിസിൽ വരെ വേവിക്കാം. ആവി പോയതിനു ശേഷം തുറന്നു നോക്കുക. 
  • ഒരു പാനിൽ 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിയ്ക്കുക. 
  • എണ്ണ ചൂടാകുമ്പോൾ കടുകും പെരുംജീരകവും ഇട്ടു കൊടുക്കുക. 
  • പൊട്ടിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തുകൊടുക്കുക. 
  • പച്ചമണം മാറിവരുമ്പോൾ തീ നല്ലപോലെ കുറച്ചുവച്ച്  മുളകുപൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല എന്നിവ ചേർത്തു കൊടുത്തിളക്കുക. 
  • മസാല കരിയാതെ ശ്രദ്ധിക്കണം 
  • ഉടൻ തന്നെ വേവിച്ചുവെച്ച സവാള മിശ്രിതം ചേർത്തുകൊടുക്കുക. 
  • ഗരംമസാല മല്ലിയില കുരുമുളകുപൊടി പെരുംജീരകപ്പൊടി എന്നിവ ചേർത്തു കൊടുക്കുക. 
  • അര കപ്പ് വെള്ളം കൂടെ ഒഴിച്ചു മൂന്ന് മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കുക. 
  • എണ്ണ തെളിഞ്ഞുവരുമ്പോൾ വേവിച്ചുവെച്ച മുട്ട നെടുകെ  കീറി ചേർത്തുകൊടുക്കാം. 
  • രണ്ട് നുള്ള് ഏലയ്ക്കാപ്പൊടിയും വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടച്ചുവച്ച് രണ്ടു മിനിറ്റ് വേവിക്കുക.

ADVERTISEMENT

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • വെളിച്ചെണ്ണയിൽ തന്നെ ചെയ്തെടുത്തൽ രുചി കൂടും .
  • വെളിച്ചെണ്ണ ലഭ്യത കുറവാണെങ്കിൽ അവസാനം കുറച്ച വെളിച്ചെണ്ണ ചേർത്താലും മതി 
  • മല്ലിയില ഒരുപാടു ഇടാൻ പാടില്ല രുചി മാറും 
  • മസാലകൾ ചേർക്കുമ്പോൾ തീ കുറച്ചുവയ്ക്കണം, അല്ലെങ്കിൽ മസാല കരിഞ്ഞുപോകും. കറിക്കു ചവർപ്പ് അനുഭവപ്പെടാം. 
  • ചിക്കൻ മസാലയോ മീറ്റ് മസാലയോ ചേർക്കാം.
  • വീട്ടിൽ പൊടിച്ച ഗരം മസാല തന്നെ ഉപയോഗിയ്ക്കുക 
  • മുട്ട ചെറിയ ചൂടോടെ തന്നെ തോട് അടർത്തിമാറ്റാൻ ശ്രദ്ധിക്കുക.